കരിങ്ങാറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തിൽ തിറ മഹോത്സവത്തിന് കൊടിയേറി

ഉള്ളിയേരി: കരിങ്ങാറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തിൽ തിറ മഹോത്സവത്തിന് കൊടിയേറി. ക്ഷേത്ര തന്ത്രി വേലായുധൻ കാരക്കാട് മീത്തൽ , ശാന്തി സ്വാമി കുട്ടി എന്നിവർ നേതൃത്വം നൽകി . 28, 29 തീയതികളിൽ നടക്കും. 28ന് ഗണപതി ഹോമം, വാൾ എന്നുള്ളത്, പനച്ചി പറമ്പത്ത് ദീപാരാധന എന്നിവ നടക്കും. 29ന് ഗണപതി ഹോമം, ആഘോഷ വരവുകൾ, പ്രസാദഊട്ട്, വിശേഷാൽ പൂജകൾ, പനച്ചി പറമ്പത്ത് നിന്നും താലപ്പൊലി എഴുന്നള്ളത്ത് ആരംഭിക്കും വിവിധ തിറയാട്ട ങ്ങൾ എന്നിവ അരങ്ങേറും.

