പിഷാരികാവിൽ ആനയ്ക്ക് ക്വട്ടേഷൻ കൊടുത്തതിൽ അഴിമതി: ദേവസ്വം ബോർഡ് ചെയർമാൻ റിപ്പോർട്ട് തേടി
കൊയിലാണ്ടി: പിഷാരികാവ് കാളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി ആനയെ വാടകയ്ക്ക് എടുത്തതിൽ അഴിമതി ആരോപണം ഉണ്ടായതിനെ തുടർന്ന് മലബാർ ദേവസ്വം ബോർഡ് ചെയർമാൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. കൊയിലാണ്ടി ഡയറിയുടെ ബ്യൂറോ ചീഫ് മലബാർ ദേവസ്വം ബോർഡ് ചെയർമാൻ എം. ആർ. മുരളിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് റിപ്പോർട്ട് തേടിയ വിവരം അറിയിച്ചത്. മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ നീലകണ്ഠനോടാണ് അദ്ധേഹം അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം കൊയിലാണ്ടി ഡയറി ക്രമക്കേട് സംബന്ധിച്ച് റിപ്പോർട്ട് നൽകിയിരുന്നു.
6 ആനകൾക്ക് ക്വട്ടേഷൻ കൊടുത്തതുമായി ബന്ധപ്പെട്ട് 12 ലക്ഷത്തി അമ്പതിനായിരം രൂപയ്ക്കുള്ള ക്വട്ടേഷൻ കിട്ടിയിട്ടും, അത് സ്വീകരിക്കാതെ 20 ലക്ഷം രൂപയുടെ ക്വട്ടേഷനാണ് എക്‌സിക്യൂട്ടീവ് ഓഫീസർ അംഗീകരിച്ച് ഒപ്പ് വെച്ചത്. ഇത് വിവദമായപ്പോൾ ക്വട്ടേഷൻ റദ്ദ് ചെയ്യുകയും ലഭിച്ച ക്വട്ടേഷനുകളിൽ നിന്ന് 15.40 ലക്ഷം രൂപയുടെ ക്വട്ടേഷന് അംഗീകാരം കൊടുക്കുകയും എഗ്രിമെൻറ് വെക്കുകയുമായിരുന്നു.

എന്നാൽ 20 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ എടുത്ത തൃശ്ശൂർ സ്വദേശികൾ കോടതിയിൽ പോയതോടെ ചിത്രം മാറുകയും ക്ഷേത്ര ഉത്സവ അലങ്കോലമാകുകയും ചെയ്യുന്ന സ്ഥിതിവിശേഷം ഉണ്ടാകുകയും ഗുരുതരമായ സാമ്പത്തിക ക്രമക്കേടിന് എക്സിക്യൂട്ടീവ് ഓഫീസർ ഉൾപ്പെടെ പ്രതിയാകുന്ന സ്ഥിതിവരുന്ന അവസ്ഥയിലേക്ക് കര്യങ്ങൾ പോകുകയുമായിരുന്നു. അത് തരണം ചെയ്യാൻ പുതുതായി കരാറെടുത്ത ക്വട്ടേഷൻ ഉടമയെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ ഗൂഡാലോചന നടന്നതായാണ് അറിയുന്നത്.

താടർന്നാണ് കഴിഞ്ഞ രണ്ട് ദിവസമായി ക്വട്ടേഷൻ എടുത്ത ആളെ ദേവസ്വം ബോർഡിലെ ചിലർ ഈ ക്വട്ടേഷനിൽ നിന്ന് പിന്മാറാൻ നിരന്തരമായി സമ്മർദ്ധത്തിലാക്കുകയും ഉത്സവാഘോഷത്തിന് എന്തെങ്കിലും ഭംഗം വരുകയാണെഘങ്കിൽ അതിൻ്റെ ഉത്തരവാദിത്വം നിങ്ങൾക്ക് മാത്രമായിരുക്കുമെന്നു പറയുകയും കടുത്ത മാനസിക പിരിമിമുറുക്കം ഉണ്ടാക്കുകയും ചെയ്തു. ഇതോടെ കരാറിൽ നിന്ന് അദ്ധേഹം പിൻവാങ്ങുകയാണെന്ന് എക്സിക്യൂട്ടീവ് ഓഫീസറെ അറിയിക്കുകയാണ് ഉണ്ടായത്. തുടർന്നാണ് ട്രസ്റ്റി ബോർഡിലെ ചിലർ ചേർന്ന് 20 ലക്ഷം രൂപയ്ക്ക് ആദ്യം കരാറൊപ്പ് വെച്ച തൃശ്ശൂർ സ്വദേശികളെ വീണ്ടും ബന്ധപ്പെട്ടത്. ഇനി 12.50000 രൂപയ്ക്ക് ക്വട്ടേഷൻ കൊടുത്ത വ്യക്തി കോടയിയിൽ പോയാൽ ഇത്തവണത്തെ ഉത്സവത്തിൻ്റെ ഭാവി എന്തായിരിക്കു എന്ന ആശങ്കയിലാണ് ഭക്തജനങ്ങൾ.

