അഭയം സ്പെഷൽ സ്കൂൾ 23-ാം വാർഷികം

കൊയിലാണ്ടി: അഭയം സ്പെഷൽ സ്കൂൾ 23-ാം വാർഷികം ആഘോഷിച്ചു. ചേമഞ്ചേരി അഭയം സ്പെഷൽ സ്കൂളിന്റെ 23ാം വാർഷികാഘോഷം സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സുനിൽ തിരുവങ്ങൂർ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി ഗീത മുല്ലോളി അധ്യക്ഷത വഹിച്ചു. ചേമഞ്ചേരി CDS ചെയർപേഴ്സൺ ആർ.പി വത്സല ആശംസകൾ നേർന്ന് സംസാരിച്ചു. എ.പി അജിത സ്വാഗതവും, വൈസ് പ്രിൻസിപ്പൽ കെ.വി ബിന്ദു നന്ദിയും പറഞ്ഞു.

