KOYILANDY DIARY.COM

The Perfect News Portal

ഷീന ബോറ കൊലപാതകക്കേസില്‍ വഴിത്തിരിവ്

ഡല്‍ഹി: ഷീന ബോറ കൊലപാതകക്കേസില്‍ പുതിയ വഴിത്തിരിവ്. മുഖ്യപ്രതി ഇന്ദ്രാണി മൂഖര്‍ജിയുടെ ഡ്രൈവര്‍ ശ്യാംവര്‍ റായ് കുറ്റം ഏറ്റുപറഞ്ഞ് മാപ്പുസാക്ഷിയായി. ചോദ്യം ചെയ്യലിനിടെ ഷീനയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും പ്രതി കോടതിയെ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

കുറ്റകൃത്യത്തില്‍ താനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഡ്രൈവര്‍ കോടതിയെ അറിയിച്ചു. കൊലപാതകത്തെ കുറിച്ച്‌ മുഴുവന്‍ കാര്യങ്ങളും വിശദീകരിക്കാന്‍ തയാറാണെന്നും ഡ്രൈവര്‍ വ്യക്തമാക്കി. എന്നാല്‍ കേസില്‍ പീറ്റര്‍ മൂഖര്‍ജിയുടെ പങ്കിനെ കുറിച്ച്‌ ഇയാള്‍ ഒന്നും പറഞ്ഞില്ല.

ഇന്ദ്രാണി മൂഖര്‍ജി, ആദ്യ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവര്‍ റായ് എന്നിവര്‍ ചേര്‍ന്ന് ഷീന ബോറയെ കാറില്‍ വെച്ച്‌ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. 2012 ഏപ്രിലിലായിരുന്നു സംഭവം. ഇവര്‍ നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. ആഗസ്റ്റില്‍ തന്നെ ഇവര്‍ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ദ്രാണിയുടെ ഭര്‍ത്താവ് പീറ്റര്‍ മൂഖര്‍ജിയെയും കേസില്‍ പിന്നീട് അറ്സറ്റ് ചെയ്തിരുന്നു.

Advertisements
Share news