KOYILANDY DIARY.COM

The Perfect News Portal

അമ്മയെയും മകനെയും വീട്ടിൽ കയറി ആക്രമിച്ചതായി പരാതി

കൊയിലാണ്ടി: വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. പൊയിൽക്കാവ് എടുപ്പിലേടത്ത് നാരായണിയമ്മ, മകൻ സനൽ എന്നിവരെ ഒരുകൂട്ടം ആളുകൾ മർദിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴുമണിയോടെയായിരുന്നു സംഭവം. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കയായിരുന്ന സനലിനെ പെട്ടന്ന് വീട്ടിൽ കയറിവന്ന സംഘം യാതോരു പ്രകോപനവുമില്ലാതെ അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു.

മകനെ മർദ്ദിക്കുന്നതുകണ്ട അമ്മ നാരായണിയമ്മ തടുക്കാൻ ശ്രമിക്കവെ അവരെയും അക്രമിസംഘം അടിച്ചു താഴെയിട്ടു. പരുക്കേറ്റ ഇവരെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ കൊണ്ടുപോയത്. അക്രമത്തിൽ ബി. ജെ. പി. ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മറ്റി പ്തിഷേധിച്ചു. കുറ്റവാളികളായ ഗുണ്ടാസംഘങ്ങൾക്കെതിരെ പോലീസ് നടപടിയെടുക്കണമെന്ന് ബി. ജെ. പി.  ആവശൃപ്പെട്ടു. അക്രമത്തിന് ഇരയായവരുടെ വീട് ബി. ജെ. പി. മണ്ഡലം പ്രസിഡൻറ് എസ്സ് ആർ ജയ്കിഷിൻെറ നേതൃത്ത്വത്തിൽ ബിജെപി നേതാക്കൾ സന്ദർശിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *