കേരള പ്രവാസി സംഘം കൊയിലാണ്ടി സെൻട്രൽ മേഖല സമ്മേളനം

കൊയിലാണ്ടി : 60 വയസ്സ് കഴിഞ്ഞ എല്ലാ പ്രവാസികൾക്കും പെൻഷന് അർഹരാക്കണമെന്ന് കേരള പ്രവാസി സംഘം കൊയിലാണ്ടി സെൻട്രൽ മേഖല സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം കൊയിലാണ്ടി ഏരിയ പ്രസിഡണ്ട് പി. ചാത്തു ഉത്ഘാടനം ചെയ്തു. പി.വി. സന്തോഷ് കുമാർ നഗറിൽ വെച്ച് നടന്ന സമ്മേളനത്തിൽ ഹുസൈൻ തങ്ങൾ അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡണ്ട് മാങ്ങോട്ടിൽ സുരേന്ദ്രൻ, പി. വി. സത്യൻ, അബൂബക്കർ മൈത്രി, ഹാരിസ് തങ്ങൾ, ബാലകൃഷ്ണൻ നമ്പ്യാർ, രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി വിനോദ് ഗംഗ സ്വാഗതം പറഞ്ഞു.
ഭാരവാഹികളായി വിനോദ് ഗംഗ (സെക്രട്ടറി), സുരേഷ് വി.കെ (പ്രസിഡണ്ട്), ഹുസൈൻ തങ്ങൾ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.


