ഐ.എസ്.എൽ ഫുട്ബോൾ ഫൈനൽ മത്സരം കൊയിലാണ്ടിക്കാർക്ക് ബിഗ് സ്ക്രീനിൽ കാണാം

കൊയിലാണ്ടി: ഐ.എസ്.എൽ ഫുട്ബോൾ ടൂർണ്ണമെൻറിൽ കേരള ബ്ലാസ് റ്റേഴ്സും. ഹൈദരാബാദും തമ്മിൽ ഗോവയിൽ വെച്ച് നടക്കുന്ന ഫൈനൽ മൽസരം കൊയിലാണ്ടിക്കാർക്ക് ബിഗ് സ്ക്രീനിൽ കാണാം. കൊയിലാണ്ടി ബസ് സ്റ്റാൻ്റ് ലിങ്ക് റോഡിലെ സാഫ് ആർക്കേഡ് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന യുണൈറ്റഡ് സ്പോർട്സ് ആണ് ഫൈനൽ മൽസരം ഫുട്ബോൾ പ്രേമികളുടെ ആവശ്യാർത്ഥം ബിഗ് സ്ക്രീനിൽ കാണിക്കുന്നത്.

ഫൈനൽ മൽസരം പ്രമാണിച്ച് കടയിലെ എല്ലാ സ്പോർട്സ് ഐറ്റങ്ങൾക്കും 20 ശതമാനം ഡിസ്കൗണ്ടും ‘ നൽകുന്നതായിരിക്കുമെന്ന് ഉടമകൾ അറിയിച്ചു. നാടെങ്ങും ബ്ലാസ്റ്റേയ്സിൻ്റെ വിജയത്തിനായി പ്രാർത്ഥനയിലാണ് ഫുട്ബോൾ ആരാധകർ ഫൈനൽ മൽസരത്തിന് വിസിലൂതുമ്പോൾ ഇന്ന് കേരളം മഞ്ഞ കടലാവും.


