കൊയിലാണ്ടി ജി.എഫ്. യു.പി. സ്കൂളിൽ ഗണിതശാസ്ത്രമേള നടന്നു

കൊയിലാണ്ടി ജി.എഫ്. യു.പി. സ്കൂളിൽ ഗണിതശാസ്ത്രമേള നടന്നു. മാർച്ച് 13 പൈ ദിനവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി ജി.എഫ്.യു.പി. സ്കൂളിൽ ഗണിത ശാസ്ത്ര മേള സംഘടിപ്പിച്ചു. ഗണിത സ്ഥിരാങ്കമായ π (pi) യുടെ വാർഷിക ആഘോഷമാണ് പൈ ദിനം. 3, 1, 4 എന്നിവ π യുടെ ആദ്യത്തെ മൂന്ന് പ്രധാന സംഖ്യകളായതിനാൽ മാർച്ച് 14 ന് ( മാസം/ദിവസ ഫോർമാറ്റിൽ 3/14) പൈ ദിനം ആചരിക്കുന്നു. പ്രധാനാധ്യാപകൻ സുരേഷ് കുമാർ മേള ഉദ്ഘാടനം ചെയ്തു.

ഗണിതശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ഗണിത മേളയിൽ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും പങ്കാളികളായി. വിവിധതരം പാറ്റേണുകൾ, സംഖ്യകളുടെ സൗന്ദര്യം, സമവാക്യങ്ങളുടെ നിർമിതി, ജ്യാമിതീയ രൂപങ്ങളും നിർമിതിയും, ഭിന്നസംഖ്യകളുടെ രൂപീകരണം തുടങ്ങിയ വിവിധ മേഖലകളെ ആധാരമാക്കി പ്രവർത്തനമാതൃകകളും നിശ്ചല മാതൃകകളും കുട്ടികൾ അവതരിപ്പിച്ചു. ഗണിത ക്ലബ്ബ് കൺവീനർ അനില. എ.കെ നേതൃത്വം നൽകി.


