കോ – ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ കൺവെൻഷൻ
കോഴിക്കോട്: ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ സഹകരണ മേഖലയിലെ തൊഴിലാളികൾ രംഗത്തിറങ്ങണമെന്ന് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി പി. കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. ബാബുരാജ്, പി. പ്രബിത, എൻ. ഗിരീഷ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം. കെ ശശി സ്വാഗതം പറഞ്ഞു.

