കിഴക്കൻ മേഘലയിലെ കുടിവെള്ള ക്ഷാമം ഉടൻ പരിഹരിക്കണം: യൂത്ത് കോൺഗ്രസ്സ്

കൊയിലാണ്ടി: മുത്താമ്പി അണേല ആഴാവിൽതാഴെ മഞ്ഞളാട് കുന്ന് പ്രദേശങ്ങളിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം ഉടൻ പരിഹരിക്കണമെന്ന് യൂത്ത് കോൺഗ്രസ് മുത്താമ്പി മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. വേനൽ കനത്തതോടെ ഈ പ്രദേശങ്ങളിൽ രൂഷമായ കുടിവെള്ള ക്ഷാമം നേരിടുകയാണ് ജനങ്ങൾ. കനാൽ വെള്ളം തുറന്ന് വിട്ട് കൊണ്ട് ഒരു പരിധി വരെ ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ മുൻസിപ്പൽ അധികാരികൾ തയ്യാറാവുക. അല്ലെങ്കിൽ ബധൽ സംവിധാനം ഏർപ്പെടുത്തി ജനങ്ങൾക് കുടിവെള്ളം ലഭ്യമാക്കണമെന്ന് യൂത്ത് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

ഏപ്രിൽ മാസത്തോടെ വെള്ളം കിട്ടാതെ ജനങ്ങൾ ഏറെ പ്രയാസപ്പെടുത്ത അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്ന് മനസിലാക്കികൊണ്ട് എത്രയും വേഗം കുടിവെള്ളം ലഭ്യമാക്കാനുള്ള നടപടികൾ അധികാരികൾ കൈക്കൊള്ളണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികൾക്ക് യൂത്ത് കോൺഗ്രസ് നേതൃത്വം നൽകുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത റാഷിദ് മുത്താമ്പി പറഞ്ഞു. മുഹമ്മദ് നിഹാൽ ആദ്യക്ഷത വഹിച്ചു ഫാമിസ് എംകെ. പ്രിത്വിരാജ്. അക്ഷയ് പുതിയോട്ടിൽ, നജീബ് ഒറവങ്കര, ഗോകുൽ ദാസ്. മുബഷിർ എംകെ എന്നിവർ സംസാരിച്ചു.


