സിൽവർലൈൻ: അടിയന്തര പ്രമേയത്തിന് അനുമതി; സഭ നിർത്തിവെച്ച് ചർച്ച ചെയ്യും

തിരുവനന്തപുരം: സിൽവർലൈൻ അർധഅതിവേഗ പാത സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് സ്‌പീക്കർ എം ബി രാജേഷ് അനുമതി നൽകി. കേരളത്തിന്റെ ഭാവിക്ക് ആവശ്യമായ പദ്ധതിയാണെന്നും ചർച്ചക്ക് തയ്യാറാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിക്കുയായിരുന്നു. തുടർന്നാണ് അനുമതി നൽകിയത്.
സഭ നിർത്തിവെച്ച് ഉച്ചക്ക് ഒരു മണി മുതൽ രണ്ട് മണിക്കൂർ ആ വിഷയത്തിൽ ചർച്ച ചെയ്യും. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റശേഷം സഭയിൽ അടിയന്തിര പ്രമേയത്തിന് അനുമതി നൽകുന്നത് ആദ്യമായാണ്.


