സി.പി.ഐ പള്ളിക്കര ബ്രാഞ്ച് സമ്മേളനം

പള്ളിക്കര: സി.പി.ഐ. 24 -ാം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി പള്ളിക്കര ബ്രാഞ്ച് സമ്മേളനം കണിയാരിക്കൽ വെച്ച് ചേർന്നു. കുഞ്ഞിരാമൻ മാസ്റ്റർ പതാക ഉയർത്തിയതോടെയാണ് സമ്മേളനം ആരംഭിച്ചത്. സിപിഐ മണ്ഡലം സെക്രട്ടറിയറ്റ് അംഗം എൻ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. തിക്കോടി പഞ്ചായത്ത് അംഗം ദിബിഷ . എം അദ്ധ്യക്ഷത വഹിച്ചു. സോമൻ മുതുവന സംഘടനനാ റിപ്പോര്ട്ടും സെക്രട്ടറി പ്രവര്ത്തന റിപ്പോര്ട്ടും അവതരിപ്പിച്ചു. പ്രതീഷ് കരുവാണ്ടി, പി.ടി.ശശിഭൂഷൻ നാണു പറമ്പത്തൊടി, മനോജ് തില്ലേരി, പ്രതീഷ് കരുവാണ്ടി, പി. ടി. ശശിഭൂഷൻ എന്നിവർ സംസാരിച്ചു.

സെക്രട്ടറിയായി മനോജ് തില്ലേരിയേയും അസി. സെക്രട്ടറിയായി പ്രതീഷ് കരുവാണ്ടിയേയും തെരഞ്ഞെടുത്തു. പള്ളിക്കര വഴി ഓടിയിരുന്ന KSRTC ബസ് പുന:സ്ഥാപിക്കാനും മേലടി CHC യിൽ കിടത്തി ചികിത്സ ആരംഭിക്കാനും ആവശ്യപ്പെടുന്ന പ്രമേയങ്ങളും അംഗീകരിച്ചു.


