പ്രതിഭകളെ അനുമോദിച്ചു
കൊയിലാണ്ടി:: വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച് പുരസ്കാരങ്ങൾ നേടിയവരെ പൂക്കാട് കലാലയം അനുമോദിച്ചു. കീർത്തി 22 എന്ന പേരിൽ പൂക്കാട് കലാലയം സർഗവനി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് സുനിൽ തിരുവങ്ങൂർ കേരള സംഗീത നാടക അക്കാദമിയുടെ സംഗീത സംവിധാനത്തിനുള്ള അവാർഡ് നേടിയ പ്രേംകുമാർ വടകര, കേരള ഫോക് ലോർ അക്കാദമി അവാർഡ് നേടിയ ശ്രീധരൻ തിരുവങ്ങൂർ, കേരള സാഹിത്യ അക്കാദമി, നാടക രചനയ്ക്കുള്ള അവാർഡ് നേടിയ ശ്രീജിത്ത് പൊയിൽക്കാവ്, കെ.ജി.ഹർഷൻ സ്മാരക പുരസ്കാരം നേടിയ ശശി കോട്ട്,

സംസ്ഥാന ജൂനിയർ അത് ലറ്റിക് മീറ്റ് – ലോംഗ്ജമ്പ്, സൗത്ത് സോൺ അത് ലറ്റിക് മീറ്റ് ഹൈജമ്പ് സ്വർണ്ണ മെഡൽ നേടിയ മിൻസാര പ്രസാദ്, കേന്ദ്ര സംസ്കാരിക വകുപ്പ് – സീനിയർ ഫെല്ലോഷിപ്പ് നേടിയ പുരുഷു ഉള്ളിയേരി, നാടകസഭ, കൂമുള്ളി – കവിതാ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ബിനേഷ് ചേമഞ്ചേരി, സമഭാവന തിയേറ്റേർസിൻ്റെ ഖാൻകാവിൽ പുരസ്കാരം നേടിയ സി.വി. ബാലകൃഷ്ണൻ, ആർ.കെ. രവിവർമ്മ സ്മാരക ഭാഷാശ്രീ പുരസ്കാരം നേടിയ അശോകൻ ചേമഞ്ചേരി,


ഇന്ദിരാ ഗാന്ധി എന്ന് പേരെഴുതി ഇന്ദിരാ ഗാന്ധിയുടെ ചിത്രം വരച്ച് ഇന്ത്യാ ബുക്ക് ഓഫ് റിക്കാർഡിൽ ഇടം നേടിയ അഭിജിത്ത് വെറ്റിലപ്പാറ, സാഹിത്യ രചനയ്ക്ക് ചട്ടമ്പി സ്വാമി സ്മാരക പുരസ്ക്കാരം നേടിയ കെ.പി സജിത്ത്, പ്രവാസി കലാചാര്യ പുരസ്ക്കാരം നേടിയ സന്തോഷ് കൈലാസ്, വഴിയരികിൽ നിന്നും ആളുകൾ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് മാധ്യമ ശ്രദ്ധ നേടിയ ചേമഞ്ചേരി സ്വദേശി രാജൻ പാറോൽ, ഒരു ലിപി 72 രീതിയിൽ എഴുതി വേൾഡ് റെക്കോർഡ് ഓഫ് എക്സലൻസിൽ സ്ഥാനം നേടിയ രശ്മി രമേഷ് എന്നിവരെ അനുമോദിച്ചു.


കീർത്തി 22 പ്രശസ്ത കവി യൂസഫ് നടുവണ്ണൂർ ഉദ്ഘാടനം ചെയ്തു. കലാലയം പ്രസിഡണ്ട് യു.കെ.രാഘവൻ അധ്യക്ഷത വഹിച്ചു. ശിവദാസ് ചേമഞ്ചേരി ഉപഹാര സമർപ്പണം നടത്തി. ശശികുമാർ പാലയ്ക്കൽ അനുമോദന പ്രസംഗം നടത്തി. യോഗത്തിൽ കെ രാധാകൃഷ്ണൻ സ്വാഗതവും പി.പി ഹരിദാസൻ നന്ദിയും പറഞ്ഞു.


