മാങ്ങ പറിക്കവെ ഇരുമ്പ് ഏണി ലൈനിൽ തട്ടി ഷോക്കേറ്റു: റിട്ട അദ്ധ്യാപകൻ ഗുരുതരാവസ്ഥയിൽ

കൊയിലാണ്ടി: മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റു. പെരുവട്ടൂർ ലാസ്യത്തിൽ ഗോപിക്കുട്ടൻ മാസ്റ്റർക്കാണ് പരിക്കേറ്റത്. ഇന്ന്കാലത്ത് 8.45ന് വീടിനടുത്തുള്ള പറമ്പിൽനിന്ന് മാങ്ങ പറിക്കാനായി ഇരുമ്പിൻ്റെ ഏണിയൂമായി പോകുന്നതിനിടയിൽ ലെവൻ കെ.വി. ലൈനിൽ അബദ്ധത്തിൽ തട്ടുകയായിരുന്നു. കൈക്കും ശരീരമാസകലം പൊള്ളലേറ്റിറ്റുണ്ട്. ഏണിയിൽ കുടുങ്ങിയ ഗോപിക്കുട്ടൻ മാസ്റ്ററെ കൊയിലാണ്ടി ഫയർഫോഴ്സ് എത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ട് പോയത്.

ഗുരുതരാവസ്ഥയായതിനാൽ താലൂക്കാശുപത്രിയിൽ പ്രാഥമിക ശുശ്രൂഷക്ക് ശേഷം കോഴിക്കോട് ബേബി മെമ്മൊറിയൽ ആശുപത്രിയിലേക്ക് കൊണ്ട്പോയിട്ടുണ്ട്. കൊയിലാണ്ടി ഫയർ & റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ സി.പി. ആനന്ദൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.


