ക്ഷയരോഗ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു

കൊയിലാണ്ടി: നഗരസഭ ക്ഷയരോഗ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. നഗരസഭാംഗങ്ങൾക്കും കുടുംബശ്രീ അംഗങ്ങൾക്കുമായി നടത്തിയ സെമിനാർ നഗരസഭ അധ്യക്ഷ കെ.പി.സുധ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ സി.പ്രജില അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ.ഷിജു, കെ.എഇന്ദിര, പി.കെ. നിജില, ജില്ലാ ടി.ബി. ആൻ്റ് എയ്ഡ്സ് കൺട്രോളർ ഡോ.പി.പി.പ്രമോദ് കുമാർ, ടി.ബി.സ്റ്റാറ്റിക്സ് ഓഫീസർ ഡോ.അബ്ദുൾ സലാം, ഐ.സി.ടി.സി.കൗൺസിലർ എസ്.ശ്രീലേഖ, ടി. ശരത് സത്യൻ, ടി.പി. സവിത, എൻ.എൽ.യു.എം സിറ്റി മിഷൻ മാനേജർ എൻ. തുഷാര, സി.ഡി.എസ്.അധ്യക്ഷമാരായ എം.പി.ഇന്ദുലേഖ, കെ.കെ.വിപിന എന്നിവർ സംസാരിച്ചു.

