KOYILANDY DIARY.COM

The Perfect News Portal

വനിതാദിന ആഘോഷവും എയ്റോബിക്സ് പരിശീലന പദ്ധതി ഉദ്ഘാടനവും

കൊയിലാണ്ടി: അന്താരാഷ്ട്ര വനിതാദിന ആഘോഷവും എയ്റോബിക്സ് പരിശീലന പദ്ധതി ഉദ്ഘാടനവും കൊയിലാണ്ടി ജി.എഫ്.യു.പി.സ്കൂളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്ത്രീകളോടുള്ള വിവേചനവും അതിക്രമവും അവസാനിപ്പിക്കുക, സ്ത്രീകളെ മാനസികവും ശരീരികവുമായി ഉയർത്തി കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ എല്ലാവർഷവും മാർച്ച്‌ 8 വനിത ദിനമായി ആചരിക്കുന്നു. 1857 മാർച്ച്‌ 8നു ന്യൂയോർക്കിൽ പ്രതികൂല സാഹചര്യങ്ങളിൽ സ്ത്രീകൾ  നടത്തിയ പ്രതിഷേധം ചരിത്രത്തിന്റെ ഭാഗമായതോടെയാണ് വനിതാദിനത്തിന് മാർച്ച്‌ 8 എന്ന ദിനം തെരഞ്ഞെടുക്കാനുള്ള കാരണം. 1909 ഫെബ്രുവരി 8 നു ആണ് ആദ്യ വനിത ദിനം ആഘോഷിച്ചത്.

വിദ്യാലയത്തിൽ നടന്ന ബോധവൽകരണ ക്ലാസ്സിൽ പ്രധാനാധ്യാപകൻ സുരേഷ് കുമാർ പ്രഭാഷണം നടത്തി. പെൺകുട്ടികൾക്കായി കൊയിലാണ്ടി ജി.എഫ്.യു.പി.സ്കൂളിൽ നടപ്പിലാക്കുന്ന എയ്റോബിക്സ് പരിശീലന പദ്ധതിയുടെ ഉദ്ഘാടന കർമവും അദ്ദേഹം നിർവഹിച്ചു. ദീർഘകാലമായി അംഗൻവാടി അധ്യാപികയായി സേവനമനുഷ്ഠിക്കുന്ന ബിന്ദു ടീച്ചറെ സീനിയർ അധ്യാപിക ഷൈനി ടീച്ചർ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിന് ഷമീന. യു സ്വാഗതവും അനില എകെ നന്ദിയും പറഞ്ഞു,

Share news

Leave a Reply

Your email address will not be published. Required fields are marked *