NREG വർക്കേഴ്സ് യൂണിയൻ ചെങ്ങോട്ടുകാവ് പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തി

കൊയിലാണ്ടി: ചെങ്ങോട്ടുകാവ്- തൊഴിലുറപ്പ് തൊഴിലാളികൾ എൻ.ആർ.ഇ ജി. വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ജാതി തിരിച്ച് കൂലി നൽകുന്ന സ്ഥിതി അവസാനിപ്പിക്കുക, കുടിശ്ശിക ഉടനെ അനുവദിക്കുക, തൊഴിൽ ദിനം 200 ആക്കുക, കൂലി 600 രൂപ ആക്കുക, തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അവസാനിപ്പിക്കുക, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് വേഗം കൂട്ടുക, ക്ഷേമപദ്ധതി ഉടൻ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പോസ്റ്റോഫീസ് ധർണ്ണ നടത്തിയത്.

ധർണ്ണ അനിൽ പറമ്പത്ത് ഉദ്ഘാടനം ചെയ്തു. കെ. രാജൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കെ. ഗീതാനന്ദൻ, ശ്രീലത എന്നിവര്‍ സംസാരിച്ചു. എൻ.ആർ.ഇ ജി സെക്രട്ടറി സുനില ഞാണംപൊയിൽ സ്വാഗതവും ഇന്ദിര നന്ദിയും പറഞ്ഞു.


