ചങ്ങാതി മരം പദ്ധതി: എം.എൽ.എ സച്ചിൻ ദേവ് ഉദ്‌ഘാടനം ചെയ്‌തു

എകരൂൽ: എസ്.എം.എം.എ യു.പി ശിവപുരം സ്‌കൂളിൽ ആരംഭിച്ച ചങ്ങാതി മരം പദ്ധതി ചാലപ്പുറത്ത് അദ്വൈതിൻ്റെ വീട്ടിൽ മാവിൻ തൈ നട്ട് എം.എൽ.എ കെ. എം സച്ചിൻ ദേവ് ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന പാത വികസനത്തിൻ്റെ ഭാഗമായി മുറിച്ചു മാറ്റുന്ന മരങ്ങൾക്ക് പകരം -സ്കൂളിലെ മുഴുവൻ കുട്ടികളും സ്വന്തം വീട്ടു പറമ്പിൽ ഒരു മരം നട്ടുപിടിപ്പിക്കുന്നതാണ് ചങ്ങാതിമരം പദ്ധതി. വാർഡ് മെമ്പർ എം. കെ വിപിൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ എം. എം. ഗണേശൻ, പി.ടി.എ പ്രസിഡണ്ട് കെ. കെ സിൻജിത്ത്, സിബി കൈലാസ്, എം. ബി ഷാൻ, ബിനു എസ്. കൃഷ്‌ണ, എ. ഷിബ, വി. സത്യൻ, എ. വി സതീശൻ, ഡി. കെ. ഷജ്ന, ജെ. ആർ. ഹസീന എന്നിവർ നേതൃത്വം നൽകി.

