വനിതകളുടെ രാത്രി നടത്തവും വനിതാ കൂട്ടായ്മയും ശ്രദ്ധേയമായി

കൊയിലാണ്ടി: ലോക വനിതാദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി നഗരസഭ സംഘടിപ്പിച്ച രാത്രി നടത്തവും വനിതാ കൂട്ടായ്മയും എം.എൽ.എ. കാനത്തിൽ ജമീല ഉദ്ഘാഘാടനം ചെയ്തു. നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേർന്ന മഹിളകളുടെ പങ്കാളിത്തം ശ്രദ്ധേയമായി. കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റിൽ സംഗമിച്ച് ഹൈവെയിലൂടെ കാൽനടയായി മത്സ്യമാർക്കറ്റ് കൊയിലാണ്ടി താലൂക്കാശുപത്രി എന്നിവടങ്ങളിലൂടെ സഞ്ചരിച്ച് സ്റ്റാന്റിലെത്തിച്ചേർന്നു. നഗരസഭ ചെയർപേഴ്സൺ കെ. പി. സുധ അധ്യക്ഷത വഹിച്ചു. കെ.എ. ഇന്ദിര, പി.സി. കവിത, സി.ഡി.എസ്. അധ്യക്ഷരായ എം.പി. ഇന്ദുലേഖ, വിപിന, സി.ഡി.പി.ഒ ഷിനി എന്നിവർ സംസാരിച്ചു.

