എസ്.എൻ.ഡി.പി. കോളജിൽ മെറിറ്റ് ഡേ-2022 ആഘോഷിച്ചു
കൊയിലാണ്ടി ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി. കോളേജ്, മെറിറ്റ് ഡേ-2022 ആഘോഷിച്ചു. കോളജിലെ വിവിധ പ്രോഗ്രാമുകളിലായി ബിരുദ- ബിരുദാനന്തര തലത്തിൽ സർവ്വകലാശാല പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും ദേശീയ തലത്തിൽ മത്സരപ്പരീക്ഷകളിൽ വിജയികളായവരെയും അനുമോദിച്ചു. കൊയിലാണ്ടി മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു, ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. സുജേഷ് സി പി അധ്യക്ഷത വഹിച്ചു. സമ്മാന വിതരണം നടത്തി.

കോളജിൽ വിവിധ വ്യക്തികളുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ എൻഡോവ്മെന്റുകളും വേദിയിൽ വിതരണം ചെയ്തു. ചടങ്ങിൽ ഫിസിക്സ് വിഭാഗം മേധാവി ഡോ. സജീവ് സി പി സ്വാഗതവും കെമിസ്ട്രി അധ്യാപകൻ ഡോ. പ്രജിത്ത് എൻ യു നന്ദിയും പറഞ്ഞു. പി ടി എ വൈസ് പ്രസിഡന്റ് ബാബുരാജ് സി കെ, പി ടി എ സെക്രട്ടറി വിനോദ് കുമാർ എ, കോളേജ് ഐ ക്യു എ സി കോ-ഓർഡിനേറ്റർ ഡോ. ഷാജി മാരാംവീട്ടിൽ, ഡോ. പ്രശാന്ത് വി ജി, ഡോ. ദീപ കെ പി, ജൈജു ആർ. ബാബു, ജോഷ്ന എം എന്നിവർ ആശംസകള് അറിയിച്ചു.


