KOYILANDY DIARY.COM

The Perfect News Portal

കടുക്കുഴി ചിറ നവീകരണ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തിലെ കടുക്കുഴി ചിറ നവീകരണ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം കാർഷിക വകുപ്പ് മന്ത്രി പി. പ്രസാദ് നിർവ്വഹിച്ചു. കേരള സർക്കാരും കാർഷിക വികസന കർഷക ക്ഷേമ വകുപ്പും ചേർന്ന് സംസ്ഥാന പദ്ധതിയിൽ 497 ലക്ഷം രൂപ വകയിരുത്തി കേരള ലാന്റ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. മനോഹരമായ രൂപകല്പ്നയിൽ 6 മാസം കൊണ്ട് പദ്ധതി പൂർത്തിയാക്കണമെന്ന് മന്ത്രി പറഞ്ഞു.
എം എൽ എ കാനത്തിൽ ജമീല  അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.പി. ശിവാനന്ദൻ, പന്തലായനി ബ്ബോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാബുരാജ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീജ പട്ടേരി, ബ്ലോക്ക്‌ മെമ്പർ ചൈത്ര വിജയൻ, മൂടാടി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എം. അഖില, പി. സുനിത, കെ.പി ലത, ലതിക പുതുക്കുടി, ദേവസ്വം ചെയർമാൻ മങ്കൂട്ടിൽ ഗംഗാധരൻ നായർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ. സത്യൻ, വി.പി. ഭാസ്കരൻ, സന്തോഷ് കുന്നുമ്മൽ, രജിഷ് മാണിക്കോത്ത്, സി. രമേശൻ, കെ.പി മോഹനൻ മാസ്റ്റർ, ഇ.കെ. കുഞ്ഞിമൂസ എന്നിവർ സംസാരിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. ശ്രീകുമാർ സ്വാഗതവും, പ്രൊജകറ്റ് എൻജിനിയർ ദിനേശ് നന്ദിയും പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *