ബൈപ്പാസ് നിർമ്മാണത്തിന്റെ മറവിൽ നെല്ല്യാടി പുഴയോരത്തെ തണ്ണീർതടം നികത്തുന്നു

കൊയിലാണ്ടി; ബൈപ്പാസ് നിർമ്മാണത്തിന്റെ മറവിൽ നെല്ല്യാടി പുഴയോരത്തെ സ്വകാര്യ വ്യക്തിയുടെ 50 സെന്റ് സ്ഥലം തണ്ണീർതടം നികത്തുന്നതായി പരാതി, സംഭവം അറിഞ്ഞ വിയ്യൂർ വില്ലേജ് ഓഫീസർ രമേശൻ മറ്റ് താലൂക്ക് റവന്യൂ വിഭാഗം അധികതർ എന്നിവർ സ്ഥലത്തെത്തി ജെസിബിയും ടിപ്പറും പിടികൂടി. പരപ്പിൽകുനി ബാലകൃഷ്ണൻ എന്ന സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം. അധികതർ ഉടമയ്ക്ക് സ്റ്റോപ്പ് മെമ്മോ മൽകിയിട്ടുണ്ട്. ബൈപ്പാസ് പോകുന്ന സ്ഥലത്തെ മുറിച്ചിട്ട് തെങ്ങിന്റെ കുറ്റി, കോൺഗ്രീറ്റ് വേസ്റ്റ് മറ്റുള്ളവ നീക്കം ചെയ്യാൻ അദാനി ഗ്രൂപ്പ് ഓരോ പ്രദേശത്തും സബ്ബ് കോൺട്രാക്ട് കൊടുത്തതാണ്. അവരാണ് ഇത്തരത്തിൽ തണ്ണീർത്തടം നികത്താനുള്ള ശ്രമം നടത്തിയത്.

ഒരു ലോഡ് വേസ്റ്റ് നിക്ഷേപിക്കാൻ അനുമതി നൽകിയാൽ സ്ഥല ഉടമയ്ക്ക് 2500 രൂപവരെ കിട്ടും എന്നാണ് അറിയുന്നത്. അത്തരത്തിൽ 200 ലധികം ലോഡ് വേസ്റ്റാണ് ഇവിടെ തള്ളിയതായി നാട്ടുകാർ പറയുന്നത്. തുടർന്നാണ് നാട്ടുകാർ പരാതിയുമായി റവന്യൂ വിഭാഗത്തെ സമീപിച്ചത്. വേനൽക്കാലമായാൽ രൂക്ഷമായ കുടിവെള്ള ക്ഷാമവും ഉപ്പ് വെള്ളം കയറുന്ന ഭീഷിയും നിലനിൽക്കുന്ന പ്രദേശത്തണ് ഇത്തരത്തിൽ തണ്ണീർത്തടം നികത്താനുള്ള ശ്രമ നടത്തുന്നത്. ഇതിനെതിരെ പ്രദേശത്ത് നാട്ടുകാരുടെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.


