KOYILANDY DIARY.COM

The Perfect News Portal

മഞ്ഞൾ കൃഷിയിൽ നൂറ് മേനി വിളയിച്ച് കൃഷി ശ്രീ കാർഷിക സംഘം

കൊയിലാണ്ടി. കൃഷി വിജ്ഞാന കേന്ദ്രം വികസിപ്പിച്ചെടുത്ത നൂതന ഇനം മഞ്ഞൾ വിത്താണ് പ്രഗതി.. ഔഷധമൂല്യവും വിളവും ധാരാളമുള്ള ഈ വിത്ത് കഴിഞ്ഞ കുറച്ച് വർഷമായിട്ടേ കൃഷി ചെയ്യാൻ തുടങ്ങിയിട്ടുള്ളൂ.വിയ്യൂരിലെ ഒരേക്കർ സ്ഥലത്താണ് കൃഷി ശ്രി വിളവൊരുക്കിയത്. കഴിഞ്ഞ മെയ് മാസം വിത്ത് നടീൽ നടന്നു. ഏകദേശം രണ്ടായിരം കിലോയിലധികം വിളവ് ലഭിച്ചിട്ടുണ്ട്. നമ്മുടെ പ്രദേശത്ത് ഈ വിത്തിനം പരിചയപെടുത്താനും കൃഷി വ്യാപിപ്പിക്കാനുമാണ് സംഘം ലക്ഷ്യമിടുന്നത്.

മഞ്ഞളിന്റെ ആദ്യ വിപണനോദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യനും  വനമിത്ര അവാർഡ് ജേതാവ് സി. രാഘവനും ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ വാർഡ് കൗൺസിലർ  എ. ലളിത അദ്ധ്യക്ഷത വഹിച്ചു. മോഹനൻ നടുവത്തൂർ ബാലൻ പന്തലായനി എന്നിവർ വിത്ത് ഏറ്റുവാങ്ങി. തുടർ ദിവസങ്ങളിൽ ബസ് സ്റ്റാൻ്റ് പരിസരത്തുള്ള കാർഷിക വിപണന കേന്ദ്രത്തിൽ വെച്ച് വിൽപന ഉണ്ടാവും. കൃഷി രീതിയെക്കുറിച്ച് സംഘം ഭാരവാഹികളായ രാജഗോപാലൻ, പ്രമോദ് രാരോത്ത്, ഹരീഷ് എന്നിവർ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *