പ്രധാന അധ്യാപകനെ അകാരണമായി സസ്പെൻഡ് ചെയ്ത സംഭവം: കെ.എസ്.ടി.എ പ്രതിഷേധിച്ചു
കൊയിലാണ്ടി: അരിക്കുളം എ.എൽ.പി. സ്കൂളിലെ പ്രധാനാധ്യാപകനായ ഡി.ആർ ഷിംജിത്തിനെ സ്കൂൾ മാനേജർ അകാരണമായി സസ്പെൻഡ് ചെയ്ത നടപടിയിൽ കെ.എസ്.ടി.എ കൊയിലാണ്ടി സബ്ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. അപകട സ്ഥിതിയിലായ സ്കൂൾ കെട്ടിടത്തിൽ ക്ലാസ്സ് നടത്താൻ പ്രധാനാധ്യാപകൻ വിസമ്മതിച്ചതാണ് മാനേജരെ പ്രകോപിതനാക്കിയത്. സസ്പെൻഷൻ ഉടൻ പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമര മാർഗ്ഗത്തിലേക്ക് നീങ്ങുമെന്ന് കെ.എസ്.ടി.എ അറിയിച്ചു.

അരിക്കുളത്ത് നടന്ന പ്രതിഷേധ സംഗമം കെ.എസ്.ടി.എ ജില്ലാ എക്സി. അംഗം ഡി.കെ.ബിജു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഗണേശൻ കക്കേഞ്ചരി അധ്യക്ഷത വഹിച്ചു. എൻ.കെ.രാജഗോപാലൻ, കെ.സുരേഷ് കുമാർ, പ്രവീൺ കുമാർ ബി.കെ.. പിയൂഷ് പി. ജിബിൻ സി.എ ന്നിവർ സംസാരിച്ചു. സബ് ജില്ല സെക്രട്ടറി ഉണ്ണികൃഷ്ണൻ സി. സ്വാഗതം പറഞ്ഞു.


