കൊയിലാണ്ടി റെയിൽവെ മേൽപ്പാലത്തിന് സമീപം കുറ്റിക്കാടുകൾക്ക് തീപിടിച്ചു

കൊയിലാണ്ടി റെയിൽവെ മേൽപ്പാലത്തിന് സമീപം കുറ്റിക്കാടുകൾക്ക് തീപിടിച്ചു. കൊയിലാണ്ടി അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. മേൽപ്പാലത്തിന് അടിഭാഗത്താണ് സന്ധ്യയോടെ തീപിടുത്തമുണ്ടായത്. തീ അതിവേഗം പടർന്ന് പിടിക്കുമ്പോഴേക്കും ഒരു യൂണിറ്റ് ഫയർഫോഴ്സ് എത്തി വെള്ളം ചീറ്റി തീ കെടുത്തുകയാണുണ്ടായത്. തീപിടുത്ത കാരണം ഉണങ്ങിയ കരിയിലയിലക്കൂട്ടങ്ങൾക്കിടയിൽ പലയിടത്ത് നിന്നായി കൊണ്ടിടുന്ന വേസ്റ്റുകൾക്ക് മീതെ സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞതാകാമെന്നാണ് കരുതുന്നത്. കൊയിലാണ്ടി ഫയർ സ്റ്റേഷനിലെ എസ്.എഫ്.ആർ.ഒ. വി.കെ. ബാബുവിൻ്റെ നേതൃത്യത്തിൽ എഫ്.ആർ.ഒ. മാരായ കെ. ശ്രീകാന്ത്, ബിനീഷ്, ഷാജു, ടി.പി. ഷിജു, ഇ എം. നിധിപ്രസാദ് ഹോം ഗാർഡ് ഹരിദാസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു തീയണച്ചത്.

