വിജിഷയുടെ മരണം അന്വേഷണം ക്രൈംബ്രാഞ്ചിന്

കൊയിലാണ്ടി: കൊയിലാണ്ടിയിലെ സ്വകാര്യ മൊബൈൽ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന ചേലിയ മലയിൽ വിജിഷയുടെ മരണത്തിലെ ദുരൂഹതകൾ നീക്കാൻ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ജില്ലാ ക്രൈംബ്രാഞ്ച് മേധാവി ആർ.ഹരിദാസ് ആണ് കേസന്വേഷണം നടത്തുകയെന്നാണ് അറിയുന്നത്. ഒട്ടേറെ പ്രമാദമായ കേസുകൾക്ക് തുമ്പുണ്ടാക്കി അന്വേഷണ ഉദ്യോഗസ്ഥനാണ് ഹരിദാസ്. 2021 ഡിസം 11നാണ് വിജിഷ വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത് ഓൺലൈൻ തട്ടിപ്പിനിരയായാണ് വിജിഷ മരണകാരണമെന്ന് പറയുന്നത് കേസിൻ്റെ ഫയലുകൾ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചതായാണ് വിവരം. വി ജിഷയുടെ ലാപ്ടോപ്പും, ഫോണും പരിശോധിക്കാൻ, സൈബർ സെല്ലിനെ പോലീസ് സമീപിട്ടുണ്ട്. ഇതു കൂടി പരിശോധിച്ചാലെ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂ.

കേസ് അന്വേഷണം ലോക്കൽ പോലീസിൽ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി പ്രക്ഷോഭത്തിലാണ്. ഇത് സംബന്ധിച്ച് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ് ജില്ലാ പോലീസ് മേധാവികൾക്കും മുഖ്യമന്ത്രിക്കും കത്ത് കൈമാറിയിരുന്നു., ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡണ്ട് ചെയർമാനും കെ.എം. ജോഷി കൺവീനറുമായുള്ള ആക്ഷൻ കമ്മിറ്റിയാണ് വിജിഷയുടെ മരണവുമായി ബന്ധപ്പെട്ട് സമരരരംഗത്തുള്ളത്.


