കടലൂർ ലൈറ്റ് ഹൗസ് റോഡ് ഉദ്ഘാടനം ചെയ്തു
നന്തി: സംസ്ഥാന സർക്കാർ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് തീരദേശ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 55 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച കടലൂർ ലൈറ്റ് ഹൗസ് റോഡിന്റെ ഉദ്ഘാടനം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാറിന്റെ അധ്യക്ഷതയിൽ കൊയിലാണ്ടി MLA കാനത്തിൽ ജമീല നിർവഹിച്ചു. 4 മാസം കൊണ്ടാണ് റോഡ് പ്രവർത്തി പൂർത്തീകരിച്ചത്.

മൂടാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി, ജില്ലാ പഞ്ചായത്ത് അംഗം ദുൽഖിഫിൽ, മൂടാടി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.കെ മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുഹറ ഖാദർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പപ്പൻ മൂടാടി, പി.പി കരീം, കെ. വിജയരാഘവൻ മാസ്റ്റർ, എൻ ശ്രീധരൻ, രൂപേഷ് കൂടത്തിൽ, വി.എം വിനോദൻ, പി.എൻ.കെ അബ്‌ദുള്ള, ഒ. രാഘവൻ, സി.കെ. അബൂബക്കർ, കെ. ഷൈജു, റസാഖ് പി.വി. എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം റഫീഖ് പുത്തലത്ത് സ്വാഗതം ആശംസിച്ചു.


