വിയ്യൂർ വിഷ്ണു ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് നടന്ന ഓട്ടംതുള്ളൽ
കൊയിലാണ്ടി: വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ ആറാട്ടുമഹോത്സവത്തോടനുബന്ധിച്ച് ഞായറാഴ്ച മുചുകുന്ന് പത്മനാഭൻ അവതരിപ്പിച്ച ഓട്ടംതുള്ളൽ ഹൃദ്യമായി. നിരവധി ഭക്തനങ്ങളുടെ സാന്നിദ്ധ്യത്തിലായിരുന്നു സംഘടിപ്പിച്ചത്. കോവിഡ് പ്രോട്ടോക്കോൾ പ്രകാരമാണ് ഓരോ ദിവസത്തെയും ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. മാർച്ച് 11 ഉത്സവം സമാപിക്കും.
- 5ന് ശനിയാഴ്ച സ്വാമിനി ശിവാനന്ദപുരിയുടെ ആത്മീയ പ്രഭാഷണം,
- 6ന് മുചുകുന്ന് പത്മനാഭനും സംഘവും അവതരിപ്പിക്കുന്ന ഓട്ടം തുള്ളൽ,
- 7ന് പ്രശാന്ത് നരയംകുളത്തിൻ്റെ ആത്മീയ പ്രഭാഷണം
- 8ന് സനന്ത് രാജ്, റിജിൽ കാഞ്ഞിലശ്ശേരി എന്നിവരുടെ ഇരട്ടതായമ്പക,
- 9ന് പൊതുജന വിയ്യൂരപ്പൻ കാഴ്ചവരവ്, ഊരുചുറ്റൽ,
- 10ന് കുട വരവ്, നിവേദ്യം വരവ്, പള്ളിവേട്ട എന്നിവ നടക്കും.
- 11ന് വെള്ളിയാഴ്ച കുളിച്ചാറാട്ടോടെ ഉത്സവം സമാപിക്കും

