ട്രാഫിക് പരിഷ്ക്കാരം: കൊയിലാണ്ടി പട്ടണത്തിൽ കോൺക്രീറ്റ് ഡിവൈഡർ സ്ഥാപിച്ച് തുടങ്ങി
ട്രാഫിക് പരിഷ്ക്കാരം: കൊയിലാണ്ടി പട്ടണത്തിൽ കോൺക്രീറ്റ് ഡിവൈഡർ സ്ഥാപിച്ച് തുടങ്ങി. നഗര സൗന്ദര്യ വൽക്കരണത്തിൻ്റെയും ട്രാഫിക് പരിഷ്ക്കാരത്തിൻ്റെയും ഭാഗമായി ആരംഭിച്ച പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിൻ്റെ ഭാഗമായി ദേശീയപാതയിൽ പട്ടണത്തിൻ്റെ ഹൃദയ ഭാഗത്തായി ആർ.ഒ.ബി. ജംങ്ഷൻ മുതൽ താലൂക്കാശുപത്രിവരെ മണൽച്ചാക്കുകൾ കൊണ്ട് താൽക്കാലികമായി സ്ഥാപിച്ച ഡിവൈഡറുകൾ നീക്കം ചെയ്ത് പുതിയ കോൺക്രീറ്റ് ഡിവൈഡറുകൾ സ്ഥാപിക്കുന്ന പ്രവർത്തി ആരംഭിച്ചു. ഇന്ന് കാലത്ത് മുതലാണ് ഇതിൻ്റെ പ്രവർത്തനം ആരംഭിച്ചത്. ക്രെയിൻ ഉപയോഗിച്ചാണ് വർക്ക് പുരോഗമിക്കുന്നത്.

തിരക്ക് കുറഞ്ഞ ദിവസമായത് കൊണ്ട് ഈ പ്രവൃത്തി ഇന്ന് തന്നെ നടത്തുകയായിരുന്നെന്ന് നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ പറഞ്ഞു. നാഷണൽ ഹൈവെ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അബുദുൾ ജാഫർ പ്രവൃത്തിക്ക് മേൽനോട്ടം വഹിക്കുന്നുണ്ട്. ഇന്ന് വൈകീട്ടോടെ പ്രവൃത്തി പൂർത്തിയാകുമെന്നാണ് അദ്ധേഹം പറയുന്നത്. പട്ടണത്തിൻ്റെ മറ്റ് പലഭാഗങ്ങളിലും ഇതുപോലെ ട്രാഫിക് സംവിധാനം പരീക്ഷണവിധയമാക്കി പിന്നീട് സ്ഥിരം സംവിധാനത്തിലേക്ക് മാറ്റുമെന്നും ഇരുവരും കൊയിലാണ്ടി ഡയറിയോട് പറഞ്ഞു. ദൃശ്യം പകർത്തിയ ബൈജു എംപീസ്


