KOYILANDY DIARY.COM

The Perfect News Portal

ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ആത്യന്തിക ലക്ഷ്യം അധികാരത്തിലെത്തുക മാത്രമല്ല; കെ. പ്രവീണ്‍ കുമാര്‍

കൊയിലാണ്ടി: ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ആത്യന്തിക ലക്ഷ്യം അധികാരത്തിലെത്തുക മാത്രമല്ലെന്ന് ഡി.സി.സി. പ്രസിഡണ്ട് കെ. പ്രവീണ്‍ കുമാര്‍ പറഞ്ഞു. കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ നിയോജകമണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്ന അദ്ദേഹം. സമൂഹത്തിന്റെ താഴെത്തട്ടില്‍ രൂപീകരിക്കുന്ന സി.യു.സി.കള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തണമെന്നും  അഭിപ്രായപ്പെട്ടു.

പെന്‍ഷന്‍ പിഷ്‌കരണ ക്ഷാമാശ്വാസ കുടിശ്ശിക ഉടന്‍ലഭിക്കുന്നതിനു വേണ്ടിയുള്ള പ്രക്ഷോഭ പരിപാടികള്‍ നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ നടക്കുന്ന സമ്മേളനത്തിന് നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് ടി.കെ.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന പെന്‍ഷന്‍കാരായ ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണന്‍, കെ.ഗംഗാധരന്‍, എം.ടി.കൃഷ്ണന്‍, സിനിമ പിന്നണി ഗായികയും 2020 സരിഗമപ വിന്നറുമായ ആര്യനന്ദ ആര്‍ ബാബു എന്നിവരെ കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് വി.വി.സുധാകരന്‍ ആദരിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.രവീന്ദ്രന്‍, ജില്ലാ പ്രസിഡന്റ് കെ.സി.ഗോപാലന്‍, നിയോജകമണ്ഡലം സെക്രട്ടറി വി.ശിവദാസന്‍, പി.രത്‌നവല്ലി, ടി.വി.പവിത്രന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി പി.എം. അബ്ദുറഹ് മാന്‍ ഉദ്ഘാടനം ചെയ്തു
പടം. കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കൊയിലാണ്ടി നിയോജകമണ്ഡലം സമ്മേളനം ഡി.സി.സി.പ്രസിഡന്റ്  കെ.പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

Share news

Leave a Reply

Your email address will not be published. Required fields are marked *