KOYILANDY DIARY

The Perfect News Portal

മൈഗ്രേനുണ്ടോ, ഇവ പരീക്ഷിച്ചു നോക്കൂ

മൈഗ്രേന്‍ തലവേദന പലരേയും ശല്യം ചെയ്യുന്ന ഒന്നാണ്‌. ടെന്‍ഷന്‍, കാലാവസ്ഥ, ഉറക്കക്കുറവ്‌ തുടങ്ങിയ പല കാര്യങ്ങളും ഇതിനു പുറകിലുണ്ട്‌. മൈഗ്രേന്‌ പലപ്പോഴും ഗുളിക കഴിയ്‌ക്കുന്നവരുണ്ട്‌. ഇത്‌ എളുപ്പത്തില്‍ ആശ്വാസം നല്‍കുമെങ്കിലും പാര്‍ശ്വഫലങ്ങളും ധാരാളമുണ്ട്‌. ഇതല്ലാതെയും മൈഗ്രേന്‌ പല വീട്ടുവൈദ്യങ്ങളുമുണ്ട്‌. ഇവയെന്തൊക്കെയന്നു നോക്കൂ,

തല പതുക്കെ മസാജ്‌ ചെയ്യുന്നത്‌ മൈഗ്രേനുള്ള നല്ലൊരു പരിഹാരമാണ്‌. ഇത്‌ മറ്റാരെക്കൊണ്ടോ തനിയേയോ ചെയ്യാം. ചെറിയ സര്‍ക്കിളുകളായി ചെറിയ മര്‍ദം ഉപയോഗിച്ചാണ്‌ മസാജ്‌ ചെയ്യേണ്ടത്‌.

ഐസ്‌ പാക്ക്‌ വയ്‌ക്കുന്നതു ഗുണം ചെയ്യും. ഐസ്‌ ഒരു തുണിയില്‍ പൊതിഞ്ഞ്‌ വേദന തോന്നുന്നിടത്തു വയ്‌ക്കുക. അല്‍പനേരം ഇങ്ങനെ വയ്‌ക്കുന്നതു ഗുണം ചെയ്യും.

Advertisements

ചെറുചൂടുള്ള വെള്ളത്തിലെ കുളിയും ഗുണം നല്‍കുന്ന ഒന്നാണ്‌.

ഗ്രീന്‍ ടീ, ഹെര്‍ബല്‍ ടീ എന്നിവ കുടിയ്‌ക്കുന്നതും മൈഗ്രേന്‌ ആശ്വാസമാകും.

ശബ്ദങ്ങളില്‍ നിന്നും തിരക്കില്‍ നിന്നുമെല്ലാം ഒഴിഞ്ഞ്‌ കണ്ണടച്ച്‌ അല്‍സമയം ശാന്തമായിരുന്നു ദീര്‍ഘമായി ശ്വാസം വലിയ്‌ക്കുക. ഇതും ആശ്വാസം നല്‍കും.

ചെറുനാരങ്ങയുടെ തൊലി അരച്ച് നെറ്റിയിലിടുന്നത് മൈഗ്രെയ്ന്‍ വേദന കുറയ്ക്കും.

ബീറ്റ്‌റൂട്ട്, കുക്കുമ്പര്‍, കാരറ്റ് എന്നിവയുടെ ജ്യൂസിനൊപ്പം ചീരയില പിഴിഞ്ഞ വെള്ളം ചേര്‍ത്ത് കുടിയ്ക്കുന്നത് മൈഗ്രെയ്‌ന് പരിഹാരമാണ്. കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ ഉപേക്ഷിക്കുന്നതും നല്ലതാണ്.