അഖില കേരള നൃത്ത സംഗീത നാടകോത്സവം സംഘടിപ്പിക്കുന്നു
പയ്യോളി: അഖില കേരള നൃത്ത സംഗീത നാടകോത്സവം സംഘടിപ്പിക്കുന്നു. അയനിക്കാട് നർത്തന കലാലയത്തിൻ്റെ 38-ാമത് വാർഷികാഘോഷത്തിൻ്റെ ഭാഗമായാണ് അഖില കേരള നൃത്ത സംഗീത നാടകോത്സവം സംഘടിപ്പിക്കുന്നത്. കോവിഡ് കാലത്ത് തളർന്നുപോയ നാടക കലാകാരന്മാർക്ക് കൈത്താങ്ങാവുക എന്നതാണ് പരിപാടികൊണ്ട് ഉദ്ദേശിക്കുന്നത്. നാടകാവതരണത്തിന് മുമ്പ് മറ്റു സാംസ്കാരിക പരിപാടികളും അരങ്ങേറും. ഡിസംബർ 26 മുതൽ 31 വരെയാണ് നാടകോത്സവം. സംഘാടകസമിതി രൂപവത്കരണം പയ്യോളി പോലീസ് ഇൻസ്പെക്ടർ കെ.സി. സുഭാഷ്ബാബു ഉദ്ഘാടനംചെയ്തു. കെ.സി. ബാബുരാജ് അധ്യക്ഷനായി.
കബീർ ഉസ്താദ്, ജഗത് ജ്യോതി പ്രകാശം, എം.ടി. നിഷാദ് എന്നിവർ അദ്യഫണ്ട് നൽകി. ചെറിയാവി സുരേഷ്ബാബു, നിഷ ഗിരീഷ്, വി. കേളപ്പൻ, എം.ടി. നാണു, വി.പി. നാണു, പ്രകാശ് പയ്യോളി, പി.ടി.വി. രാജീവൻ, കെ.ടി. രാജീവൻ, രാജൻ കൊളാവിപ്പാലം, എം.വി. പ്രഭാകരൻ എന്നിവർ സംസാരിച്ചു. 101 അംഗ സ്വാഗത സംഘവും രൂപവത്കരിച്ചു.

