KOYILANDY DIARY

The Perfect News Portal

അജ്ഞാതർ ഇടിച്ചിട്ട ബൈക്ക് യാത്രികനെ രക്ഷിച്ച ഡ്രൈവറെ അനുമോദിച്ചു

മേപ്പയ്യൂർ: അജ്ഞാതർ ഇടിച്ചിട്ട ബൈക്ക് യാത്രികനെ രക്ഷിച്ച ഡ്രൈവറെ അനുമോദിച്ചു. അജ്ഞാതർ ഇടിച്ചിട്ട ബൈക്ക് യാത്രികനെ രക്ഷിച്ച് മാതൃക കാട്ടിയ ഡ്രൈവറെ ഇരിങ്ങത്ത് വനിതാ സഹകരണ സംഘത്തിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. കഴിഞ്ഞ 21-ന് രാത്രിയിലാണ് ബൈക്ക് യാത്രികനായ ഇല്ലത്ത് മീത്തൽ സന്തോഷിനെ മഞ്ഞക്കുളം പെട്രോൾ പമ്പിനടുത്ത്‌ കാറിൽ വന്ന സംഘം ഇടിച്ചിട്ട് കടന്നു കളഞ്ഞത്. അതുവഴി വന്ന ഇരിങ്ങത്ത് സി.കെ. വിപിൻ രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്ന സന്തോഷിനെ ബൈക്കിൽ ശരീരത്തോടൊപ്പം ചേർത്തുകെട്ടി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വിപിൻ്റെ അവസരോചിത ഇടപെടൽ കാരണം സന്തോഷി ൻ്റെ ജീവൻ തിരിച്ചു കിട്ടി.

അനുമോദന പരിപാടി തുറയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് സി.കെ. ഗിരീഷ് ഉദ്ഘാടനം ചെയ്തു. ശ്യാമ ഓടയിൽ അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീജ മാവുള്ളാട്ടിൽ ഉപഹാര സമർപ്പണം നടത്തി. അനിത ചാമക്കാലയിൽ, കെ.എം.ആതിരാ പ്രമീഷ്, രത്ന കൂത്തിലാം വീട്ടിൽ, വി. രജനി, ബബിത കണ്ണമ്പത്ത്, വള്ളിൽ പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *