സ്റ്റീൽ മോതിരം വിരലിൽ കുടുങ്ങിയ യുവാവിന് ആശ്വാസമായി അഗ്നിരക്ഷാ സേന

കൊയിലാണ്ടി: സ്റ്റീൽ മോതിരം വിരലിൽ കുടുങ്ങിയ യുവാവിന് ഒടുവിൽ ആശ്വാസം അഗ്നിരക്ഷാ സേന മോതിരം മുറിച്ചുമാറ്റിയതോടെയാണ് യുവാവിന് ശ്വാസം നേരെ വീണത്. കൊയിലാണ്ടി അഗ്നിരക്ഷാനിലയത്തിൽ വ്യാഴാഴ്ച വൈകീട്ടാണ് മോതിരം വിരലിൽ കുടുങ്ങിയ ഉള്ള്യേരി സ്വദേശി അജയകുമാർ (21) തൻ്റെ വിരലിൽ മോതിരം കുടുങ്ങിയതിനെ തുടർന്ന് അസ്വസ്തതയുമായി എത്തിയത്.

കുടുങ്ങിയ വിരൽ ആക്‌സിഡന്റിൽപെട്ട് സ്റ്റിച് ഇട്ടതിനാൽ ഇദ്ദേഹത്തെ ഫയർ & റെസ്ക്യൂ ഓഫീസർമാരായ പി.വി. മനോജ്, ഇ.എം. നിധി പ്രസാദ് തുടങ്ങിയവർ തൊട്ടടുത്തുള്ള നെസ്റ്റ് കെയറിങ് ഹോം-ൽ കൊണ്ടുപോകുകയും ദന്ത പരിചരണ ഉപകരണങ്ങൾ കൊണ്ട് ഈ മേഖലയിൽ പരിചയമുള്ള ഫയർ & റെസ്ക്യൂ ഓഫീസർ പി.വി. മനോജ് കട്ടിയേറിയ സ്റ്റീൽ മോതിരം സുരക്ഷിതമായി മുറിച്ചു മാറ്റുകയും ചെയ്തു. യുവാക്കൾക്കിടയിൽ ട്രെണ്ടായ ഇത്തരം സ്റ്റീൽ ഫാൻസി മോതിരങ്ങൾ കുടുങ്ങുന്നത് പതിവായിരിക്കയാണ്. ഇത്തരം മോതിരങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നും യുവാക്കൾ പിൻതിരിഞ്ഞാൽ വലിയൊരാപകടം ഒഴിവാക്കാൻ സാധിക്കും.


