കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇന്‍സ്പെക്ടറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു
കണ്ണൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇന്‍സ്പെക്ടറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ കോര്പറേഷന് റവന്യൂ ഇന്‍സ്പെക്ടര്‍ എം. സതീഷിനെയാണ് വിജിലന്‍സ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത് അറസ്റ്റു ചെയ്തത്. പുഴാതി സോണല്‍ ഓഫിസില്‍ വെച്ച് എടക്കാട് സ്വദേശിയായ രവിയില്‍നിന്ന് 1000 രൂപ വാങ്ങുന്നതിനിടെയാണ് ചൊവ്വാഴ്ച ഉച്ചയോടെ ഇയാള്‍ അറസ്റ്റിലായത്.

എടക്കാട് സ്വദേശിയായ രവിയുടെ മകള്‍ കക്കാട് വാങ്ങിയ വീടിന് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിന് കോര്‍പറേഷനെ സമീപിച്ചിരുന്നു. ഇതിനാണ് കൈക്കൂലി വാങ്ങിയത്. നേരത്തേ നിരവധി തവണ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനായി കോര്പറേഷന് ഓഫിസില്‍ കയറിയിറങ്ങിയിട്ടും ലഭിച്ചിരുന്നില്ല. ഇതേതുടര്‍ന്നാണ് വിജിലന്‍സിന് പരാതി നല്‍കിയത്.


