KOYILANDY DIARY.COM

The Perfect News Portal

“മരക്കാര്‍” തിയേറ്റര്‍ പ്രദര്‍ശനത്തിനില്ല

തിരുവനന്തപുരം: “മരക്കാര്‍” തിയേറ്റര്‍ പ്രദര്‍ശനത്തിനില്ല. തീയറ്റര്‍ ഉടമകളുമായി വെള്ളിയാഴ്ച നടത്തിയ ചര്‍ച്ചയില്‍ തീരുമാനം ആകാത്തതിനെ തുടര്‍ന്ന് മോഹന്‍ലാല്‍ നായകനായി പ്രിയദര്‍ശൻ്റെ സംവിധാനത്തിലൊരുങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രം ‘മരക്കാര്‍; അറബിക്കടലിൻ്റെ സിംഹം’ എന്ന സിനിമ തീയറ്ററില്‍ പ്രദര്‍ശിപ്പിക്കില്ല. ചിത്രം ഒ ടി ടി പ്ലാറ്റ്‌ഫോമില്‍ തന്നെ റിലീസാവും. ആമസോണ്‍ പ്രൈം വഴിയാകും ചിത്രം റിലീസാവുക.

സിനിമ ഒ ടി ടിയില്‍ റിലീസ് ചെയ്യാനുള്ള നിര്‍മാതാവ് ആന്റണി പെരുമ്ബാവൂരിന്റെ തീരുമാനത്തിനെതിരെ തീയറ്റര്‍ ഉടമകള്‍ രംഗത്ത് വന്നിരുന്നു. പ്രശ്‌ന പരിഹാരത്തിന് സിനിമാ സംഘടനകള്‍ തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സാംസ്‌കാരിക മന്ത്രി സജി ചെറിയാനും ഇടപെട്ടു. ഫിലിം ചേംബറിന്റെ മധ്യസ്ഥതയില്‍ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കും നിര്‍മാതാവ് ആന്റണി പെരുമ്ബാവൂരും നടത്തിയ ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞിരുന്നു.

പലതവണയാണ് ചിത്രം തീയറ്ററില്‍ പ്രദര്‍ശിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടന്നത്. 10 കോടി വരെ നല്‍കാം എന്ന് ഫിയോക്ക് നിലപാട് എടുത്തെങ്കിലും കൂടുതല്‍ തുക വേണമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്ബാവൂര്‍ അറിയിച്ചു. പക്ഷേ അത്രയും തുക നല്‍കാന്‍ സാധിക്കില്ലെന്ന് തീയറ്റര്‍ ഉടമകള്‍ അറിയിക്കുകയും ചെയ്തു.

Advertisements

അഞ്ച് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും സിനിമ റിലീസാവും. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് മരക്കാര്‍. 100 കോടി രൂപയാണ് ബഡ്ജറ്റ്. ആന്റണി പെരുമ്ബാവൂരിന്റെ ആശിര്‍വാദ് സിനിമാസിനൊപ്പം സന്തോഷ് ടി കുരുവിളയുടെ മൂണ്‍ലൈറ്റ് എന്റര്‍ടെയിന്‍മെന്റും, കോണ്‍ഫിഡന്റ് ഗ്രൂപും ചേര്‍ന്നാണ് മരക്കാര്‍ നിര്‍മിക്കുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *