KOYILANDY DIARY

The Perfect News Portal

ശിവരാത്രി വ്രതം ആരോഗ്യകരമാക്കാന്‍

ശിവരാത്രിയ്ക്ക് വ്രതം നോല്‍ക്കുന്നത് പലരുടേയും പതിവാണ്. വ്രതം നോറ്റാല്‍ മാത്രം പോരാ, ആരോഗ്യകരമായി നോല്‍ക്കുകയും വേണം.ആരോഗ്യകരമായി ശിവരാത്രി വ്രതം നോല്‍ക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

പിറ്റേന്നു വ്രതം നോല്‍ക്കേണ്ടതാണെന്നു കരുതി തലേന്നു രാത്രി വലിച്ചുവാരിക്കഴിയ്ക്കരുത്. ഇത് ദഹനപ്രശ്‌നങ്ങളുണ്ടാക്കാനും വയറിന് കനം തോന്നിയ്ക്കാനും കാരണമാകും.

തലേന്നു രാത്രി ലളിതമായ, ദഹിയ്ക്കാന്‍ എളുപ്പമുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുക. ദഹനത്തിനും പിറ്റേന്നു രാവിലെ വയറ്റിലെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഇത് സഹായിക്കും.

Advertisements

വ്രതം ശരീരത്തെ തളര്‍ത്താതിരിയ്ക്കാന്‍ ധാരാളം പാനീയങ്ങള്‍ കുടിയ്ക്കുക. തിളപ്പിച്ചാറ്റിയ വെള്ളത്തിനു പുറമെ ചെറുനാരങ്ങാവെള്ളം, കരിക്കിന്‍ വെള്ളം, ഫ്രഷ് ജ്യൂസുകള്‍ എന്നിവ കഴിയ്ക്കാം. ചായ, കാപ്പി കഴിവതും ഒഴിവാക്കുക.

സാധാരണ രീതിയിലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുമ്പോള്‍ ഫ്രൂട്‌സ്, സാലഡ് പോലുളളവ ധാരാളം കഴിയ്ക്കാം. ഇത് ശരീരത്തിന്റെ ക്ഷീണവും തളര്‍ച്ചയുമെല്ലാം മാറാന്‍ സഹായിക്കും.

വലിച്ചുവാരിക്കഴിയ്ക്കാതെ കുറേശെ വീതം കഴിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.

മരുന്നുകള്‍ കഴിയ്ക്കുന്നവരെങ്കില്‍ ഇവ ഒഴിവാക്കരുത്. ഇത്തരക്കാര്‍ ഭക്ഷണം തീരെക്കഴിയ്ക്കാതെയുള്ള ഫാസ്റ്റിംഗ് ഒഴിവാക്കണം. പച്ചക്കറികളും പഴങ്ങളുമെല്ലാം കഴിയ്ക്കാം.

വ്രതം നോല്‍ക്കുന്നതും സാധാരണ രീതിയിലെ ഭക്ഷണം ഒഴിവാക്കുന്നതുമെല്ലാം നിങ്ങളെ ക്ഷീണിപ്പിച്ചേക്കാം. ആവശ്യത്തിനുള്ള വിശ്രമമെടുക്കുക.

വ്രതം നോല്‍ക്കുമ്പോള്‍ പൂര്‍ണമായ മനസോടെ വേണം ചെയ്യാന്‍. മറ്റുള്ളവരെ ബോധിപ്പിയ്ക്കാനോ അതുപോലെ എപ്പോഴും ഭക്ഷണങ്ങളെക്കുറിച്ചു ചിന്തിച്ചോ വ്രതം നോല്‍ക്കരുത്. ഇത് ശരീരത്തിനും മനസിനും അത്ര സുഖമുള്ളതാവില്ല.

വ്രതം മുറിയ്ക്കുമ്പോഴും വാരി വലിച്ചു കഴിയ്ക്കാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. ഇത് വയറിന് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കും.