പ്രതിസന്ധികാലത്തും ഓണ കിറ്റ് വിതരണം ചെയ്ത് പന്തലായനി സൗത്ത് റെസിഡൻ്റ്സ് അസോസിയേഷൻ

കൊയിലാണ്ടി: പന്തലായനി സൗത്ത് റെസിഡൻ്റ്സ് അസോസിയേഷൻ ഓണ കിറ്റ് വിതരണം ചെയ്തു. കോവിഡ് കാലത്തെ പ്രതിസന്ധികളിൽ തളരാതെ പന്തലായനി സൗത്ത് റെസിഡൻ്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ അംഗങ്ങളുടെ വീടുകളിൽ ഭക്ഷ്യ കിറ്റുമായി പ്രവർത്തകരെത്തി. ചെറിയ ഓണ ദിവസമാണ് പ്രവർത്തകർ ഭക്ഷ്യ കിറ്റ് വീടുകളിലെത്തിച്ചത്. ഒന്നാം കോവിഡ് മഹാമാരിയുടെ ആരംഭത്തിൽ തുടങ്ങി 4 തവണയാണ് അസോസിയേഷൻ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തതെന്ന് ഭാരവാഹികൾ പറഞ്ഞു.

പച്ചരിയും, പാലും, പായസക്കൂട്ടും ഉൾപ്പെടെ നിരവധി ഭക്ഷ്യസാധനങ്ങൾ വീടുകളിലെത്തിച്ചിട്ടുണ്ട്. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് അസോസിയേഷൻ സെക്രട്ടറി അഭിലാഷ് സോപാനം, പ്രസിഡണ്ട് കെ. രാജചന്ദ്രൻ, ട്രഷറർ ആർ.കെ. രാജീവൻ, മധുസൂദനൻ സി.വി, ഷീബ എം.വി, പത്മനാഭൻ പവിന, ഷെർലി ഒ.കെ തുടങ്ങി നിരവധിപേർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


