മേപ്പയൂർ കാളിയത്ത് മുക്കിൽ ഗുഹകണ്ടെത്തി
മേപ്പയൂർ; കാളിയത്ത് മുക്ക് എന്ന സ്ഥലത്ത് ഉമ്മിണിയത്ത് മീത്തൽ പറമ്പിൽ ഗുഹ കണ്ടെത്തി. ഇന്ന് വൈകീട്ടാണ് ചെങ്കൽ കുഴിയിൽ ഗുഹ കണ്ടെത്തിയത്. ഗുഹയിൽ പുരാണ കാലത്തെ മൺ പാത്രങ്ങളുടെ ശേഖരങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ആര്‍ക്കിയോളജി വകുപ്പിനെ വിവരമറിയിച്ചിട്ടുണ്ട്. സംഭവം അറിഞ്ഞ് മേപ്പയ്യൂർ പോലീസ് സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു. ഗുഹ കണ്ടെത്തിയ വിവരമറിഞ്ഞ് രാത്രി വൈകിയും നിരവധി പേരാണ് കാണാനെത്തുന്നത്.

