സമ്പൂര്‍ണ കാന്‍സര്‍ പരിചരണ പദ്ധതിക്ക് തുടക്കമായി
കോഴിക്കോട്: നമ്മുടെ കോഴിക്കോട് ‘പദ്ധതിക്ക് കീഴില്‍ ജില്ലയില്‍ സമ്പൂര്‍ണ കാന്‍സര്‍ പരിചരണ പദ്ധതിക്ക് തുടക്കമായി. ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. സ്തനാര്‍ബുദം, വായിലെ കാന്‍സര്‍, ഗര്‍ഭാശയഗള കാന്‍സര്‍ എന്നിവ കണ്ടുപിടിക്കുകയും ചികിത്സ ഉറപ്പു വരുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും നാഷണല്‍ ഹെല്‍ത്ത് മിഷനും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

രണ്ടു വര്‍ഷമാണ് കാലാവധി. ആശാ വര്‍ക്കര്‍മാര്‍, കാന്‍സര്‍ ലക്ഷണമുള്ളവരെ കണ്ടെത്തുകയും വി.ഐ.എ പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്യും. രോഗലക്ഷണം ഉളളവരെ താലൂക്കടിസ്ഥാനത്തില്‍ കെ.എഫ്.ഒ.ജിയുടെ നേതൃത്വത്തില്‍ പരിശോധിച്ച് ചികിത്സ ഉറപ്പു വരുത്തും. ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.ടി.മോഹന്‍ദാസ്, മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ.രാജേന്ദ്രന്‍, ഡി.പി.എം ഡോ.എ.നവീന്‍, എന്‍.സി.ഡി നോഡല്‍ ഓഫീസര്‍ ഡോ.ബിപിന്‍ ഗോപന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

