ജവാൻ ചേത്തനാരി ബൈജുവിനെ മേലൂർ ഗ്രാമം അനുസ്മരിച്ചു
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് – ജവാൻ ചേത്തനാരി ബൈജുവിനെ മേലൂർ ഗ്രാമം അനുസ്മരിച്ചു. ബൈജുവിന്റെ സമൃതിമണ്ഡപത്തിലായിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ, വൈസ് പ്രസിഡണ്ട് വേണു മാസ്റ്റർ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീത കാരോൽ, കോഴിക്കോട് ആർ.പി.എഫ്. യൂണിറ്റിലെ സബ്ബ് ഇൻസ്പെക്ടർ സുനിൽ കുമാർ, എ.എസ്.ഐ. ആർ.കെ. ഭാസ്ക്കരൻ എന്നിവർ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. കോൺസ്റ്റബൾമാരായ സജിത്ത്, ശശികുമാർ, ദിലീപ്, മുൻ പഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരൻ, വിമുക്ത ഭടന്മാരായ രാജൻ മാക്കണ്ടാരി, പി.കെ. ശങ്കരൻ, അരുൺ മാസ്റ്റർ, ശ്രീസുധൻ പി, ശശി തോറോത്ത് തുടങ്ങിയവർ സംബന്ധിച്ചു. ചാലഞ്ചേഴ്സ് കച്ചേരിപ്പാറയുടെ നേതൃത്വത്തിൽ ജവാൻ ബൈജുവിന്റെ സ്മാരക ഫലകത്തിൽ പുഷ്പാർച്ചനയും നടന്നു.

