പുളിയഞ്ചേരി ആരോഗ്യ സബ്- സെൻ്റർ പ്രൈമറി ഹെൽത്ത് സെൻ്റർ ആക്കി ഉയർത്തണം: സിപിഐ
കൊയിലാണ്ടി: പുളിയഞ്ചേരി ആരോഗ്യ സബ്- സെൻ്റർ പ്രൈമറി ഹെൽത്ത് സെൻ്റർ ആക്കി ഉയർത്തണമെന്ന് സിപിഐ ഐവശ്യപ്പെട്ടു. നിരവധി വർഷങ്ങളായി പുളിയഞ്ചേരിയിൽ പ്രവർത്തിച്ചു വരുന്ന ആരോഗ്യ സബ് സെൻ്റർ ജനങ്ങൾക്ക് കൂടുതൽ ചികിത്സ സൗകര്യം ലഭിക്കുന്നതിന് പ്രൈമറി ഹെൽത്ത് സെൻ്ററാക്കി അപ്ഗ്രേഡ് ചെയ്യണമെന്നാണ് സി.പി.ഐ പുളിയഞ്ചേരി ബ്രാഞ്ച് കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടത്. സുരേന്ദ്രൻ അയ്യപ്പാരിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പി.കെ വിശ്വനാഥൻ, പി.വി രാജൻ, വി.എം കൃഷ്ണൻ, പി. കെ സുധാകരൻ, ഇ.പി ബാബു എന്നിവർ സംസാരിച്ചു.

