KOYILANDY DIARY

The Perfect News Portal

വിടി ബല്‍റാമിൻ്റെ പരിഹാസവരികളില്‍ ഒളിച്ചിരിക്കുന്നത് ഫ്യൂഡല്‍ ബൂര്‍ഷ്വാവരേണ്യത; കെ ടി കുഞ്ഞിക്കണ്ണന്‍

പാവങ്ങള്‍ക്കുള്ള ഭക്ഷ്യ സബ്സിഡികള്‍ വെട്ടിക്കുറച്ചതും എ പി എല്‍, ബിപിഎല്‍ കാര്‍ഡുകള്‍ അടിച്ചേല്പിച്ച്‌ സാര്‍വത്രിക റേഷന്‍ സമ്ബ്രദായത്തെ ടാര്‍ജറ്റഡ് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റമാക്കി ചുരുക്കിയതും റാവു സര്‍ക്കാറായിരുന്നല്ലോ… റാവുവില്‍ നിന്നു മന്‍മോഹന്‍ സിംഗില്‍ നിന്നുമാണല്ലോ ബാലറാമന്മാര്‍ ആവേശം കൊള്ളുന്നത്!. കെ ടി കുഞ്ഞിക്കണ്ണന്‍ എഴുതുന്നു.

വിമര്‍ശനവും പരിഹാസവുമൊക്കെ കൊള്ളാം ബാലറാമെ…. പക്ഷെ ആ പരിഹാസവരികളില്‍ ഇളിച്ചിരിക്കുന്നത് താങ്കളുടെ ഉള്ളില്‍ തിളച്ചുമറിയുന്ന ഫ്യൂഡല്‍ ബൂര്‍ഷ്വാവരേണ്യതയാണ്. മനുഷ്യത്വം നഷ്ടപ്പെട്ട ഒരു സോഷ്യല്‍ ഡാര്‍വിനിസ്റ്റിന്‍്റെ വിദ്വേഷ രാഷ്ട്രീയമാണ്… പച്ചരിയും റേഷനരിയും വാങ്ങി ജീവിച്ചു പോകുന്ന സാധാരണക്കാരോടുള്ള അവജ്ഞയും പുച്ഛവുമെല്ലാം ഒരു നിയോലിബറലിസ്റ്റ് പോസ്റ്റ് മോഡേണ്‍ രാഷ്ട്രീയക്കാരന് അലങ്കാരമായിരിക്കാം. അതു കൊണ്ടു തന്നെ ക്ഷാമകാലങ്ങളെയും പട്ടിണിയെയും അതിജീവിക്കാന്‍ പാവങ്ങളെ സഹായിച്ച പച്ചരിയുടെ രാഷട്രീയവും ചരിത്രവും താങ്കള്‍ക്ക് അറിഞ്ഞിരിക്കേണ്ടതുമില്ല.

പക്ഷെ,ചരിത്രബോധമുള്ള ഒരു മലയാളിയും താങ്കളുടെ ഈ പരിഹാസം പൊറുക്കുമെന്ന് തോന്നുന്നില്ല. പട്ടിണിക്കാലത്ത് നമ്മുടെ പൂര്‍വ്വികര്‍ സമരം ചെയ്താണ് നമ്മള്‍ റേഷന്‍ ഷാപ്പുകളെന്ന് പറയുന്ന പൊതുവിതരണ ഷോപ്പുകള്‍ ബ്രിട്ടീഷുകാരെ കൊണ്ടു സ്ഥാപിപ്പിച്ചത്.കണ്‍ട്രോള്‍വിലക്ക് പച്ചരി കിട്ടുന്ന ന്യായവില ഷോപ്പുകള്‍. ഏഷ്യയിലെ തന്നെ ആദ്യത്തെ പൊതുവിതരണ ഷോപ്പ് സ്ഥാപിക്കുന്നത് ബ്രിട്ടീഷ് മലബാറിലായിരുന്നുവെന്ന് ബാലറാമന്മാര്‍ക്ക് അറിയുമോ?.

കയ്യൂരടക്കമുള്ള കര്‍ഷക സമരങ്ങളുടെയും എ കെ ജിയുടെ നേതൃത്വത്തില്‍ നടന്ന പട്ടിണിസമരങ്ങളുടെയും തുടര്‍ച്ചയിലാണ് പാവങ്ങള്‍ക്ക് പച്ചരിയെങ്കിലും ലഭിക്കുന്ന ന്യായവില ഷോപ്പുകള്‍ വന്നത്. ആ റേഷന്‍ ഷാപ്പുകളെയും സ്റ്റാറ്റ്യൂട്ടറി റേഷന്‍ സമ്ബ്രദായത്തെയും തകര്‍ത്ത റാവു -മന്‍മോഹന്‍ ഭരണത്തില്‍ നിന്നാണല്ലോ ബാലറാമന്മാരുടെ രാഷ്ട്രീയവും ചരിത്രവുമാരംഭിക്കുന്നത്… പാവങ്ങള്‍ക്കുള്ള ഭക്ഷ്യ സബ്സിഡികള്‍ വെട്ടിക്കുറച്ചതും എ പി എല്‍, ബിപിഎല്‍ കാര്‍ഡുകള്‍ അടിച്ചേല്പിച്ച്‌ സാര്‍വത്രിക റേഷന്‍ സമ്ബ്രദായത്തെ ടാര്‍ജറ്റഡ് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റമാക്കി ചുരുക്കിയതും റാവു സര്‍ക്കാറായിരുന്നല്ലോ… റാവുവില്‍ നിന്നു മന്‍മോഹന്‍ സിംഗില്‍ നിന്നുമാണല്ലോ ബാലറാമന്മാര്‍ ആവേശം കൊള്ളുന്നത്!.

കമ്യൂണിസ്റ്റുകാര്‍ ചരിത്രം പഠിക്കുന്നതും ആവേശം കൊള്ളുന്നതും അരിക്കും ഭൂമിക്കും വേണ്ടി സമരം ചെയ്തവരില്‍ നിന്നാണ്… ജന്മിമാരില്‍ നിന്നും നെല്ല് അളന്നെടുക്കാന്‍ തയ്യാറാകാത്ത ബ്രിട്ടീഷുഭരണത്തോട് പോരാടി നിന്നവരില്‍ നിന്നാണ്. ജന്മിത്വത്തിന്‍്റെ പത്തായപ്പുരകള്‍ പിടിച്ചെടുത്ത മലബാറിലെ കര്‍ഷക സമരങ്ങളില്‍ നിന്നാണ്…

Advertisements

ആ സമര ചരിത്രത്തെ നെഞ്ചിലേറ്റുന്ന കമ്യൂണിസ്റ്റു വിപ്ലവകാരിയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെന്നും ബാലറാമന്മാരെ ഓര്‍മ്മിപ്പിക്കുന്നതിലൊന്നും കാര്യമില്ലല്ലോ. ആ ചരിത്രബോധവും രാഷ്ട്രീയവുമാണ് ആരും പട്ടിണിക്കിടക്കരുതെന്ന നിര്‍ബന്ധത്തില്‍ മുഴങ്ങുന്നത്. ആ രാഷ്ടീയബോധമാണ് എല്ലാവര്‍ക്കും ഭക്ഷണമുറപ്പ് വരുത്തുന്ന നടപടികളിലൂടെ കേരളം അനുഭവിക്കുന്നത്.ആ രാഷ്ട്രീയ ബോധമാണ് ദുരിതകാലത്തെ അതിജീവിക്കാന്‍ മലയാളിയെ പ്രാപ്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *