KOYILANDY DIARY

The Perfect News Portal

DYFIയുടെ പരാതിയിൽ മന്ത്രി ഇടപെട്ടു. കൊയിലാണ്ടി ദേശീയപാതയോരത്തെ വെള്ളക്കെട്ട് പരിഹരിച്ചു

കൊയിലാണ്ടി: മന്ത്രി മുഹമ്മദ് റിയാസിൻ്റെ ഇടപെടൽ ദേശീയ പാതയിലെ വെള്ളക്കെട്ടിന് പരിഹാരമായി കൊയിലാണ്ടി ദേശീയപാതയോരത്ത് മിനി സിവിൽ സ്റ്റേഷന് സമീപത്തെ വെള്ളക്കെട്ട് കാൽനടയാത്രക്കാർക്ക് പ്രയാസമാകുന്നുവെന്ന ഡിവൈഎഫ്ഐയുടെ പരാതിലാണ് 24 മണിക്കൂറിനുള്ളിൽ പരിഹാരവുമായി മന്ത്രി മുഹമ്മദ് റിയാസിൻ്റെ ഇടപെടൽ ഉണ്ടായത്. കൊയിലാണ്ടി സിവിൽ സ്‌റ്റേഷൻ പരിസരത്ത് കാൽനടയാത്രക്കാർക്കും ചെറിയ വാഹനങ്ങൾക്കും പ്രയാസം സൃഷ്ടിക്കുന്ന വെള്ളക്കെട്ട് ഉണ്ടാകുകയും, വെള്ളം കെട്ടി നിന്ന് പരിസരത്ത് ദുർഗന്ധം വമിക്കുകയും വലിയൊരു മാലിന്യ പ്രശനവുമായിമാറിയിരുന്നു.

വിഷയം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഡി വൈ എഫ് ഐ ജില്ലാ പ്രസിഡണ്ട് അഡ്വ. എൽ ജി ലിജീഷ്, ബ്ലോക്ക് സെക്രട്ടറി ബി പി ബബീഷ്, സി കെ ഹമീദ്, ആകാശ് കിരൺ എന്നിവരും സംഭവ സ്ഥലത്ത് എത്തി. തുടർന്ന് DYFl കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി PWD മന്ത്രി അഡ്വ.  PA മുഹമ്മദ് റിയാസിന് പരാതി നൽകുകയും മന്ത്രിയുമായി സംസാരിക്കുകയും ചെയ്തു. പരാതിക്ക് അടിയന്തിര പരിഹാരം ഉണ്ടാക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി.

ശനിയാഴ്ച ഉച്ചയോടെയാണ് ഡിവൈഎഫ്ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി പ്രശ്നം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയത്. തുടർന്ന് മന്ത്രി അടിയന്തിരമായി ഇടപെടുകയായിരുന്നു. 4 മണിയോട് കൂടി പി ഡ ബ്ല്യൂ ഡി കരാറുകാരൻ ഷബിർ സംഭവസ്ഥലം സന്ദർശിക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെ 7-30 കൂടി പണി ആരംഭിക്കുകയും ചെയ്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *