കൊയിലാണ്ടിയിൽ വഞ്ചി അസോസിയേഷൻ രൂപീകരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി തീരപ്രദേശത്തെ കൊല്ലം മുതൽ കാപ്പാട് വരെയുള്ള മത്സ്യ ബന്ധന വഞ്ചി ഉടമകൾ യോഗം ചേർന്ന് കൊയിലാണ്ടി വഞ്ചി അസോസിയേഷൻ രൂപീകരിച്ചു. യോഗത്തിൽ കെ.വി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എ.പി. വിശ്വനാഥൻ, എ.പി. സുരേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി. എ.പി. സുരേഷ് (പ്രസിഡണ്ട്) കെ.പി. ബഷീർ (വൈസ് പ്രസിഡണ്ട്), കെ.പി. ബൈജു (സെക്രട്ടറി), സി.എം. രാജേഷ് (ജോ.സിക്രട്ടറി) എം.വി. വേലായുധൻ (ട്രഷറർ).

