ഓൺ ലൈൻ പഠനം: MLAയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു
കൊയിലാണ്ടി: നിയോജക മണ്ഡലത്തിലെ വിദ്യാലയങ്ങളിലെ ഓൺലൈൻ പഠന പുരോഗതിയുമായി ബന്ധപ്പെട്ട് കാനത്തിൽ ജമീല എം.എൽ.എ വിളിച്ചു ചേർത്ത അവലോകന യോഗം കൊയിലാണ്ടി പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ വെച്ച് ചേർന്നു. ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട ഡിവൈസുകൾ ഭൂരിഭാഗം കുട്ടികളിലും എത്തിയിട്ടുണ്ട്. വിവിധ വിദ്യാലയ സമിതികൾ തന്നെ ഇതിന് മുൻകൈയ്യെടുത്തിയിട്ടുണ്ട്. ഡിവൈസുകൾ ഇനിയും ലഭിക്കാത്ത വിദ്യാർത്ഥികൾക്കായി അവ എത്തിച്ചു നൽകാൻ യോജിച്ച് മുന്നോട്ട് പോകുമെന്ന് എം.എൽ.എ പറഞ്ഞു.

പലയിടങ്ങളിലും ഇന്റർനെറ്റ് ലഭ്യതക്കുറവ് കാരണം പ്രയാസം നേരിടുന്നതായി യോഗം വിലയിരുത്തി. ആയതിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ പഞ്ചായത്ത് തലത്തിൽ തന്നെ യോഗം ചേർന്ന് ആവശ്യമായ കേന്ദ്രങ്ങളിൽ വൈ-ഫൈ സെന്ററുകൾ ക്രമീകരിക്കാൻ തീരുമാനിച്ചു. ഇതിനു മുന്നോടിയായി അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഇന്റർനെറ്റ് പ്രൊവൈഡർമാരെ കൂടി ഉൾപ്പെടുത്തി യോഗം ചേരാനും തീരുമാനിച്ചു. യോഗത്തിൽ കൊയിലാണ്ടി നഗരസഭ ചെയർ പേഴ്സൺ കെ.പി സുധ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ. ശ്രീകുമാർ, സതി കിഴക്കയിൽ, ജമീല സമദ്, പയ്യോളി നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.ടി. വിനോദൻ, പി.വേണു, വടകര ഡി.ഇ.ഒ വാസു സി.കെ, കൊയിലാണ്ടി എ.ഇ.ഒ സുധ പി.പി, വിവിധ ബി.പി.സി.മാർ, നോഡൽ ഓഫീസർമാർ എന്നിവർ പങ്കെടുത്തു,


