KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭയിൽ ടി.പി.ആർ കൂടി (14.3%) ബുധനാഴ്ച മുതൽ പൊതു ഗതാഗതം നിരോധിച്ചു

കൊയിലാണ്ടി നഗരസഭയിൽ കഴിഞ്ഞ ഒരാഴ്ചയിലെ ടി.പി.ആർ നിരക്ക് 14.3% ആയതിനാൽ സർക്കാരിന്റെ ഇന്ന് പ്രഖ്യാപിച്ച പ്രോട്ടോകോൾ പ്രകാരം നഗരസഭയിലെ ലോക്ക് ഡൗൺ ‘C’ കാറ്റഗറിയിലാണുള്ളത്. ഇക്കഴിഞ്ഞ ഒരാഴ്ച ടി.പി.ആർ.ൽ വർദ്ധനവ് വന്ന സാഹചര്യത്തിൽ ‘സി.’ കാറ്റഗറിയിൽ സർക്കാർ/ജില്ലാ ഭരണകൂടം നിശ്ചയിച്ച നിയന്ത്രണങ്ങൾ നാളെ (07/07/21) മുതൽ കർശനമായി നടപ്പിലാക്കുന്നതാണെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. നിലവിൽ നഗരസഭ ‘സി.’ കാറ്റഗറിയിൽ ആയതിനാൽ നിലവിലുള്ള നിയന്ത്രണങ്ങൾക്ക് പുറമെ നാളെ മുതൽ നഗരസഭ പരിധിയിൽ ദീർഘദൂര ബസ്സുകൾ ഒഴികെയുള്ള പൊതു വാഹന ഗതാഗതം പൂർണമായി നിരോധിച്ചതായി അറിയിക്കുന്നു. ദീർഘ ദൂര ബസ്സുകൾ ബസ് സ്റ്റാൻഡിൽ പ്രവേശിക്കുവാൻ പാടില്ലാത്തതാണ്. നിയന്ത്രണങ്ങളോട് പൂർണമായി സഹകരിച്ചുകൊണ്ട് കൊയിലാണ്ടി നഗരസഭയെ കോവിഡ് മുക്ത നഗരസഭയാക്കി മാറ്റുന്നതിന് മുഴുവൻ പേരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് സെക്രട്ടറി അഭ്യർത്ഥിച്ചു.

കഴിഞ്ഞ 3 ആഴ്ചയിലധികമായി കൊയിലാണ്ടിയിൽ നിയന്ത്രണങ്ങളോട് ഒരു വിഭാഗം ജനങ്ങൾ സഹകരിക്കാത്തും അവരെ നിയന്ത്രിക്കുന്നതിൽ ബാധ്യതയുള്ള പോലീസ്, ആരോഗ്യ വിഭാഗം, നഗരസഭ ഭരണകൂടവും കാണിച്ച തികഞ്ഞ അനാസ്ഥയാണ് ഇപ്പോൾ രോഗവ്യാപനം ഉണ്ടാകാൻ കാരണമായതെന്ന് ജനങ്ങൽക്ക് വലിയ ആക്ഷേപമുണ്ട്. ഇത് പലതവണയായി കൊയിലാണ്ടി ഡയറി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഒരു വിഭാഗം ആളുകൾ നിയന്ത്രണങ്ങൾ ലംഘിച്ച് ഇത്തരത്തിൽ പ്രവർത്തിക്കുന്നത് കാരണം നിയന്ത്രണങ്ങളോട് പൂർണ്ണമായി സഹകരിക്കുന്ന വലിയൊരു ജനവിഭാഗം ജനങ്ങളാണ് ഇപ്പോൾ വെട്ടിലായിരിക്കുന്നത്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

സാധാരണക്കാരായ കച്ചവട സ്ഥാപനങ്ങൾ വൈകുന്നേരങ്ങളിൽ കട അടക്കാൻ 5 മിനുട്ട് വൈകിയാൽ പോലീസും ആരോഗ്യവിഭാഗവും സെക്ടറൽ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിൽ എത്തി വൻ തുകയാണ് ഫൈനടപ്പിച്ചിട്ടുള്ളത്. ഇതിൽ നിരവധി പേർക്ക് ശക്തമായ പ്രതിഷേധം ഉണ്ട്. അതേ സമയം മത്സ്യ മാർക്കറ്റ്, ബാങ്കുകൾ, ബസ്സ് സ്റ്റാന്റ്, മദ്യശാല എന്നിവിടങ്ങിലെ തിരക്ക് നിയന്ത്രിക്കാനോ കുറ്റക്കാരെ ശിക്ഷിക്കാനോ അധികൃതർ മുതിരാത്തതും വൻ പ്രതിഷേദത്തിനാണ് വഴിവെക്കുന്നത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *