KOYILANDY DIARY.COM

The Perfect News Portal

കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം ശിവരാത്രി മഹോത്സവം

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം ശിവരാത്രി മഹോത്സവം ഫിബ്രവരി 29 മുതല്‍ മാര്‍ച്ച് ഒമ്പതുവരെ ആഘോഷിക്കും. 29-ന് പ്രസാദ ശുദ്ധി. മാര്‍ച്ച് ഒന്നിന് ദ്രവ്യകലശ പൂജ. രണ്ടിന് രാത്രി 7.30-ന് കൊടിയേറ്റം. എട്ടിന് കഥകളി പൂതനാമോക്ഷം. മൂന്നിന് രാത്രി ഏഴിന് പയ്യാവൂര്‍ നാരായണ മാരാരുടെ തായമ്പക, 9.30-ന് നാടകം പ്രണയസാഗരം.

അഞ്ചിന് രാവിലെ ഓട്ടന്‍ തുള്ളല്‍, രാത്രി ഏഴിന് പോലൂര്‍ അനീഷ് മാരാര്‍, പോലൂര്‍ കൃഷ്ണദാസ് മാരാര്‍ എന്നിവരുടെ ഇരട്ടതായമ്പക, ഒമ്പതിന് നൃത്ത പരിപാടി, സംഗീത വിരുന്ന്. ആറിന് വൈകീട്ട് മലക്കെഴുന്നള്ളിപ്പ്, പോരൂര്‍ രാമചന്ദ്രമാരാരുടെ നേതൃത്വത്തില്‍ ആലിന്‍കീഴ് മേളം. ഏഴിന് ശിവരാത്രി വൈകീട്ട് ശയന പ്രദക്ഷിണം, തായമ്പക, വിളക്കിനെഴുന്നള്ളിപ്പ്, എട്ടിന് പള്ളിവേട്ട, ഒമ്പതിന് കുളിച്ചാറാട്ട്.

 

Share news