ഡോക്ടർ എം. മുഹമ്മദിനെ ആദരിച്ചു
കൊയിലാണ്ടി: ഡോക്ടേഴ്സ് ദിനമായ ജൂലായ് ഒന്നിന് കൊയിലാണ്ടിയിലെ അരനൂറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന പ്രമുഖ ഡോക്ടർ എം. മുഹമ്മദിനെ കൊയിലാണ്ടി ലയൺസ് ക്ലബ്ബ് ആദരിച്ചു. ലയൺസ് ക്ലബ്ബിൻ്റെ ഉപഹാരം ഡോ.കെ. ഗോപിനാഥ് സമർപ്പിച്ചു. ആതുര ശുശ്രൂഷ രംഗത്ത് വിലപ്പെട്ട സംഭാവനയാണ് ഡോ. മുഹമ്മദിൻ്റതെന്ന് അദേഹം പറഞ്ഞു. ഹെൽബർട്ട് സാമുവൽ, ശിവദാസ്, ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.

