KOYILANDY DIARY

The Perfect News Portal

വീട്ടിലിരുന്നും കോവിഡ് ടെസ്റ്റ് ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വീട്ടിലിരുന്നും കോവിഡ് ടെസ്റ്റ് നടത്താനാകുന്ന ടെസ്റ്റ് കിറ്റിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌(ഐസിഎംആര്‍) ഇന്ന് അംഗീകാരം നല്‍കിയിരിക്കുകയാണ്. കോവിസെല്‍ഫ് എന്ന പേരിലുള്ള ടെസ്റ്റിങ് കിറ്റ് ഉപയോഗിക്കേണ്ട മാര്‍ഗരേഖയും പുറത്തിറക്കിയിട്ടുണ്ട്. ഈ കിറ്റ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങള്‍ അറിയാം.

1. മൂക്കിലെ സ്രവം മാത്രം

റാപിഡ് ആന്റിജന്‍ ടെസ്റ്റിങ്(റാറ്റ്) അഥവാ അതിവേഗത്തിലുള്ള കോവിഡ് പരിശോധനയ്ക്കായുള്ള കിറ്റാണ് കോവിസെല്‍ഫ്. മൂക്കിലെ സ്രവം ഉപയോഗിച്ചുകൊണ്ടു മാത്രമേ ഇതില്‍ കോവിഡ് പരിശോധന നടക്കൂ.

Advertisements

2. ആര്‍ക്കൊക്കെ പരിശോധിക്കാം?

രോഗലക്ഷണങ്ങളുള്ളവരോ ലബോറട്ടറിയിലെ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചവരുടെ സമ്ബര്‍ക്കപ്പട്ടികയിലുള്ളവരോ മാത്രമേ കിറ്റ് ഉപയോഗിക്കാന്‍ പാടുള്ളൂ.

3. ഡോക്ടറുടെ കുറിപ്പടി ആവശ്യമില്ല

ഡോക്ടറുടെ നിര്‍ദേശത്തിന് കാത്തിരിക്കേണ്ട ആവശ്യമില്ല. 18 വയസും അതിനു മുകളിലുമുള്ളവര്‍ക്ക് സ്വയം ശേഖരിച്ച മൂക്കിലെ ദ്വാരത്തില്‍നിന്ന് എടുക്കുന്ന സ്രവത്തിന്റെ സാമ്ബിളുകള്‍ ഉപയോഗിച്ച്‌ ടെസ്റ്റ് നടത്താം. ചെറിയ കുട്ടികളുടേത് മുതിര്‍ന്നവര്‍ ശേഖരിച്ചാണ് ടെസ്റ്റ് ചെയ്യേണ്ടത്.

4. കിറ്റില്‍ എന്തൊക്കെ?

ടെസ്റ്റ് കിറ്റ് എങ്ങനെ ഉപയോഗിക്കണമെന്ന മാര്‍ഗരേഖ ഇതോടൊപ്പം ലഭിക്കും. സ്രവത്തിന്റെ സാമ്ബിള്‍ എടുക്കാന്‍ ഉപയോഗിക്കുന്ന നേസല്‍ സ്വാബ്, പരിശോധനയ്ക്ക് ആവശ്യമായ പ്രീഫില്‍ഡ് എക്‌സ്ട്രാക്ഷന്‍ ട്യൂബ്, ടെസ്റ്റ് കാര്‍ഡ് എന്നിവയാണ് കിറ്റിലുണ്ടാകുക.

5. മൈലാബ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം

കിറ്റ് കൈയില്‍ കിട്ടിയ ശേഷം മൊബൈലില്‍ മൈലാബ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. അതില്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ ചേര്‍ക്കുകയും വേണം.

6. ഉപയോഗിക്കുമ്ബോള്‍ ശ്രദ്ധിക്കണം

നേസല്‍ സ്വാബ് ഉപയോഗിച്ച്‌ മൂക്കിലെ സ്രവമെടുക്കുമ്ബോള്‍ ശ്രദ്ധിച്ചുവേണം. സ്വാബിന്റെ തലഭാഗത്ത് തൊടരുത്. താഴെ ഭാഗത്തുമാത്രമേ പിടിക്കാവു. രണ്ടുമൂന്ന് സെന്‍റി മീറ്ററോളം മൂക്കിന്റെ ദ്വാരത്തിലേക്ക് സ്വാബിനെ കടത്തിവിടണം. മൂക്കിലെ രണ്ടു ദ്വാരത്തിലും അഞ്ചു തവണയെങ്കിലും ഉള്ളിലോട്ട് കറക്കിയെടുത്ത് സ്രവം കിട്ടിയെന്ന് ഉറപ്പാക്കണം.

7. പരിശോധനയ്‌ക്കെടുക്കുമ്ബോള്‍

തുടര്‍ന്ന് സ്വാബ് പ്രീഫില്‍ഡ് എക്‌സ്ട്രാക്ഷന്‍ ട്യൂബില്‍ മുക്കണം. ഈ സമയത്ത് ട്യൂബിന്റെ താഴ്ഭാഗത്ത് ഞെക്കിക്കൊടുക്കണം. എന്നിട്ട് സ്വാബ് പത്തു തവണ കുലുക്കി സ്രവത്തിന്‍രെ സാമ്ബിള്‍ അടങ്ങിയ ഭാഗം എക്‌സ്ട്രാക്ഷന്‍ ബഫറിലെ ലായനിയില്‍ ചേര്‍ന്നിട്ടുണ്ടെന്ന് ഉറപ്പാക്കണം.

8. സ്വാബ് എന്തു ചെയ്യണം?

അടുത്തത് സ്വാബിന്റെ മുകള്‍ ഭാഗത്ത് ഒരു ബ്രേക്ക് പോയിന്റ് കാണാം. അതില്‍വച്ച്‌ സ്വാബ് പൊട്ടിച്ചുകളയുക. എക്‌സ്ട്രാക്ഷന്‍ ട്യൂബ് മൂടി ഉപയോഗിച്ച്‌ അടയ്ക്കുകയും ചെയ്യുക.

9. ടെസ്റ്റും റിസല്‍റ്റും

തുടര്‍ന്ന് എക്‌സ്ട്രാക്ഷന്‍ ട്യൂബിലൂടെ പിഴിഞ്ഞെടുത്ത ബഫര്‍ ലായനിയില്‍നിന്ന് രണ്ട് തുള്ളി പൂര്‍ണമായി ടെസ്റ്റ് കാര്‍ഡിലേക്ക് വീഴ്ത്തുക. എന്നിട്ട് 10-15 മിനിറ്റു നേരം കാത്തിരിക്കുക. തുടര്‍ന്ന് 20 മിനിറ്റിനുള്ളില്‍ റിസല്‍റ്റ് കാണുന്നില്ലെങ്കില്‍ കോവിഡ് നെഗറ്റീവായിരിക്കും. 20 മിനിറ്റിനു ശേഷം പ്രത്യക്ഷപ്പെടുന്ന റിസല്‍റ്റ് പരിഗണിക്കേണ്ടതില്ല. റിസല്‍റ്റ് വന്നാല്‍ ഫോണില്‍ സന്ദേശം ലഭിക്കും.

ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പിലും റിസല്‍റ്റ് ലഭിക്കും.

10. രോഗലക്ഷണങ്ങള്‍ ഉണ്ടായിട്ടും റിസല്‍റ്റ് നെഗറ്റീവ് ആയാല്‍?

റിസല്‍റ്റ് ഐസിഎംആറിന്റെ ഏജന്‍സിയുമായി ബന്ധിപ്പിച്ചിരിക്കും. രോഗലക്ഷണങ്ങള്‍ ഉണ്ടായിട്ടും റിസല്‍റ്റ് നെഗറ്റീവ് ആണെങ്കില്‍ ആര്‍ടിപിസിആര്‍ ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *